ലോകത്തിലെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് വിപണിയായ ചൈനയില്‍ സന്ദര്‍ശനത്തിനായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് വീണ്ടും എത്തി. ബീജിംഗിലെ സിംഗുവ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് മാനേജ്മെന്‍റ് സന്ദര്‍ശിച്ച അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സമയം പങ്കിട്ടു. ഒരു വര്‍ഷത്തിനു ശേഷമാണ് അദ്ദേഹം ചൈന സന്ദര്‍ശിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമായും നിര്‍മ്മിത ബുദ്ധിയെക്കുറിച്ചും സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചും മാലിന്യങ്ങളില്‍ നിന്നുള്ള സംഗീതസംവിധാനത്തെക്കുറിച്ചും ശരീരത്തില്‍ ഉപയോഗിക്കാവുന്ന സെന്‍സറുകളെക്കുറിച്ചുമാണ് വിദ്യാര്‍ത്ഥികളുമായി സംസാരിച്ചതെന്ന് സുക്കര്‍ബര്‍ഗ് കുറിച്ചു. എങ്ങനെ പുതിയ സംരംഭം തുടങ്ങാം എന്നതിനെക്കുറിച്ച് സുക്കര്‍ബര്‍ഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.


2016 മാര്‍ച്ചിലായിരുന്നു സുക്കര്‍ബര്‍ഗിന്‍റെ അവസാന ചൈനാ സന്ദര്‍ശനം. അന്ന് രാഷ്ട്രത്തലവന്‍മാരെ സന്ദര്‍ശിച്ചാണ് സുക്കര്‍ബര്‍ഗ് മടങ്ങിയത്. ലോകമെമ്പാടുമുള്ള ഇന്‍റര്‍നെറ്റ് വികസനത്തിനായി ഫേസ്ബുക്കിന്‍റെ സഹായം പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ലിയു യുന്‍ഷാന്‍ പറഞ്ഞതായി സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു