സോഷ്യല്‍ മീഡിയയില്‍ ഏറ്റവുംവലിയ  ഫെയ്‌സ്ബുക്ക് മൊബൈല്‍  ആപ്പിലെ മെസേജിങ് സര്‍വീസ് നിര്‍ത്തലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിന്‍റെ തന്നെയുള്ള മെസഞ്ചര്‍ ആപ്പിലേക്ക് ഉപഭോക്താക്കളെ എത്തിക്കാനാണ് ഫെയ്‌സ്ബുക്കിന്‍റെ ഈ നീക്കമെന്നറിയുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ടെക്ക് ക്രഞ്ചാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെയ്‌സ്ബുക്ക്, ഉപഭോക്താക്കള്‍ക്ക്‌ 'നിങ്ങളുടെ സംഭാഷണങ്ങള്‍ മെസഞ്ചറിലേക്ക് മാറ്റുന്നു' എന്ന് കാണിക്കുന്ന സന്ദേശം അയക്കുന്നുണ്ട്. നിലവില്‍ സന്ദേശം തള്ളിക്കളയാമെങ്കിലും ഭാവിയില്‍ മെസ്സേജ് ചെയ്യണമെങ്കില്‍ എല്ലാവര്‍ക്കും മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുമെന്നും ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.


മെസഞ്ചര്‍ ആപ്പ് വഴി മെസേജിങ് സേവനം കൂടുതല്‍ ഫലപ്രദമാക്കാനുള്ള ഫെയ്‌സ്ബുക്കിന്‍റെ ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2014ല്‍ സമാന നീക്കത്തിന് ഫെയ്‌സ്ബുക്ക് ശ്രമിച്ചിരുന്നെങ്കിലും.  ഉപഭോക്താക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ലോകത്തെ തന്നെ രണ്ടാമത്തെ മെസേജിങ്ങ് ആപ്പ് ആണ് മെസഞ്ചര്‍.ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള  വാട്‌സ്ആപ്പ് ആണ് ഒന്നാമത്.