നമ്മുടെ പിതാക്കന്മാരോ പിതൃതുല്യരായ വ്യക്തികളോ നമ്മുടെ ജീവിതത്തിന്റെ ഉന്നമനത്തിന് നൽകിയ സംഭാവനകളെ അനുസ്മരിക്കുന്നതിനായാണ് ഫാദേഴ്സ് ഡേ ആചരിക്കുന്നത്. ഈ ദിവസം പിതൃത്വത്തെയും പിതൃബന്ധങ്ങളെയും ആഘോഷിക്കുന്നു. ഈ വർഷം, 2023 ജൂൺ 18ന് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നു. ഈ ദിനത്തിൽ ലോകമെമ്പാടുമുള്ള ആളുകൾ അവരുടെ പിതാവിനേയും അവർ നൽകിയ സംഭാവനകളെയും സ്മരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പിതൃദിനം 2023; ചരിത്രവും പ്രാധാന്യവും


ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷം നടന്നത് 1908 ജൂലൈ അഞ്ചിന് അമേരിക്കയിൽ ആയിരുന്നു. ഒരു ഖനി അപകടം ഈ ദിവസം നൂറുകണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ചു. ദാരുണമായ അപകടത്തിൽ മരണമടഞ്ഞവരെ അനുസ്മരിക്കാൻ ഒരു ദിവസം വേണമെന്ന് മന്ത്രിയുടെ മകളായ ഗ്രേസ് ഗോൾഡൻ അഭിപ്രായം ഉന്നയിക്കുകയായിരുന്നു.


ALSO READ: World Oceans Day 2023: ലോക സമുദ്ര ദിനം ആചരിക്കുന്നത് എന്തിന്? അറിയാം ഇതിന്റെ ചരിത്രവും പ്രാധാന്യവും


വർഷങ്ങൾക്കുശേഷം, മറ്റൊരു മകളായ സോനോറ സ്മാർട്ട് ഡോഡ്, തന്റെ അന്തരിച്ച പിതാവ് വില്യം ജാക്‌സൺ സ്‌മാർട്ടിനെ ആദരിക്കാൻ ആഗ്രഹിച്ചു. ഇങ്ങനെ ഫാദേഴ്‌സ് ഡേ ആഘോഷിക്കാനുള്ള ആശയം അവർ മുന്നോട്ടുവച്ചു. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ പിതാവ് അവളെയും അവളുടെ അഞ്ച് സഹോദരങ്ങളെയും ഒറ്റയ്ക്കാണ് വളർത്തിയത്.


അവളുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവർ ദേശീയതലത്തിൽ ഫാദേഴ്‌സ് ഡേയ്‌ക്കായി പരിശ്രമിച്ചു. 1972-ൽ ദേശീയ തലത്തിൽ ഫാദേഴ്സ് ഡേ ആചരിക്കാൻ തീരുമാനമായി. മുൻ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഇതിനായി ഒരു പ്രമേയത്തിൽ ഒപ്പുവച്ചു. അതിനുശേഷം, ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കാൻ തുടങ്ങി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.