കൊളംബോ: ഐഎസ്ആർഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്രീലങ്കയിൽ ചികിത്സയിലിരിക്കെയാണ് ഫൗസിയ ഹസന്റെ മരണം. മാലദ്വീപ് വിദേശകാര്യമന്ത്രിയാണ് ഫൗസിയയുടെ മരണ വിവരം സ്ഥിരീകരിച്ചത്. അർബുധ രോ​ഗ ബാധിതയായ ഫൗസിയ ചികിത്സയ്ക്ക് വേണ്ടി ഏറെക്കാലമായി ശ്രീലങ്കയിൽ താമസമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാലദ്വീപിലെ പ്രശസ്തയായ ചലച്ചിത്ര നടിയായിരുന്നു ഫൗസിയ ഹസന്‍. മാലദ്വീപില്‍ നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫീസറായിരുന്നു. വിവാദമായ ഐഎസ്ആർഒ ചാരക്കേസിൽ രണ്ടാം പ്രതിയായിരുന്നു ഫൗസിയ ഹസൻ. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ ഇവർ കേരളത്തിൽ ജയിൽനാസം അനുഭവിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി മാലെ സ്വദേശിയായ മറിയം റഷീദയും കേസില്‍ ഇതേ കാലയളവിൽ കേരളത്തിൽ ജയില്‍വാസം അനുവഭിച്ചു. പിന്നീട് ഇരുവരും കുറ്റവിമുക്തരായി.


Also Read: മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു


 


1942 ജനുവരി എട്ടിനാണ് ഫൗസിയ ജനിച്ചത്. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു ഫൗസിയയുടെ വിദ്യാഭ്യാസം.1957ൽ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലര്‍ക്കായാണ് ഫൗസിയ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷനൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഓഫീസറായി ജോലി ചെയ്തു. 100ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.