ചുഴലിക്കാറ്റിന് ശേഷം പിറവിയെടുത്ത മയോ ക്ലിനിക്ക്; മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ ചികിത്സയ്ക്കെത്തുന്നിടം
4500 ഡോക്ടർമാരും ഇതര വിഭാഗങ്ങളിലായി 50,000ത്തിലേറെ പേരും ഇവിടെ ജോലി ചെയ്യുന്നുണ്ട്
ചികിത്സാ രംഗത്ത് ലോകത്തിലെ എറ്റവും മികച്ച സ്ഥാപനമാണ് യുഎസിലെ മയോ ക്ലിനിക്. മുഖ്യമന്ത്രിയടക്കമുള്ളവർ ചികിത്സയ്ക്കായി തിരഞ്ഞെടുക്കുന്നതും മയോ ക്ലീനിക്കിനെയാണ് തടാകങ്ങളുടെ താഴ്വരയാണ് യുഎസിലെ മിനസോട്ട എന്ന സംസ്ഥാനം. തെക്കൻ മിനസോട്ടയിലെ റോച്ചസ്റ്റർ എന്ന നഗരത്തിലാണ് മയോ ക്ലിനിക് സ്ഥിതി ചെയ്യുന്നത് . പ്രതിവർഷം 13 ലക്ഷം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത് . 21 നിലകളുള്ളതാണ് ആശുപത്രി സമുച്ചയം . മെഡിക്കൽ സ്കൂൾ, ഗവേഷണ കേന്ദ്രങ്ങൾ, ലബോറട്ടറികൾ എന്നിവയും സമീപത്തായി ഉണ്ട് .
ഏത് വിഭാഗത്തിലും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാമെന്നതാണ് പ്രത്യേകത . ഉന്നത വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രം കൂടിയാണിത് . 3000ത്തിലേറെ ശാസ്ത്രജ്ഞർ പൂർണസമയ ഗവേഷണത്തിലുണ്ടിവിടെ . 4500 ഡോക്ടർമാരും ഇതര വിഭാഗങ്ങളിലായി 50,000ത്തിലേറെ പേരും ഇവിടെ ജോലി ചെയ്യുന്നുണ്ട് . മലയാളി ഡോക്ടർമാരും മയോ ക്ലിനിക്കിലുണ്ട് . മയോ ക്ലിനിക് പ്രവർത്തനം തുടങ്ങുന്നത് 1919 ലാണ് . ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾക്ക് ആവശ്യമായുള്ള ഉപകരണമായ ഹാർട്ട് ലങ് മെഷീന്റെ പോരായ്മകൾ പരിഹരിച്ച് വിജയകരമാി പരീക്ഷിച്ചതും മയോ ക്ലിനിക്കിലായിരുന്നു .
വിദൂര രാജ്യങ്ങളിൽ നിന്ന് ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക സംഘവും ഇവിടെയുണ്ട് . രോഗിയുടെ സന്ദർശനം എളുപ്പമാക്കാൻ മയോ ക്ലിനിക് ആപ്പും ഉണ്ട് . ക്ലിനിക്കിന് ചുറ്റുമുള്ള അനുബന്ധ കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്നതിന് ഭൂഗർഭ ടണലും സ്കൈ വേകളും നിർമിച്ചിട്ടുണ്ട് .കാലാവസ്ഥ പ്രതികൂലമാകുന്ന സമയത്തും രോഗികൾക്ക് എളുപ്പത്തിൽ ആശുപത്രിയിലേക്കെത്താനും സൗകര്യമുണ്ട് . തണുപ്പുകാലത്ത് താപനില മൈനസ് ഡിഗ്രിയിലേക്ക് വരെ താഴും . ഈ സമയം രോഗികൾ ഭൂഗർഭ ടണലിലൂടെയാണ് ആശുപത്രിയിലെത്തുക .
യുഎസില്‍ വീശിയടിച്ച ചുഴലിക്കാറ്റിൽ പൊലിഞ്ഞ ജീവിതങ്ങളിൽ നിന്നാണ് മയോ ക്ലിനിക്കിന്റെ പിറവി . 1883ൽ റോച്ചസ്റ്ററില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ പൊലിഞ്ഞത് 37 ജീവനുകളാണ് . 200ലേറെ പേർക്ക് പരിക്കേറ്റു . എന്നാൽ ഇവർക്കെല്ലാം അടിയന്തര ചികിത്സ നൽകാൻ ഇവിടെ സൗകര്യമില്ലായിരുന്നു . ഇവിടുത്തെ പരിചരിക്കുന്ന ഡോ.വില്യം വോറൽ മയോയെ ഇത് ഏറെ വേദനിപ്പിച്ചു . ഇനി ഒരാൾക്കും ഈ അനുഭവം ഉണ്ടാകരുതെന്ന് ഡോക്ടർ ഉറപ്പിച്ചു .സെന്റ് ഫ്രാൻസിസ് കോൺവെന്റിലെ കന്യാസ്ത്രീകളുടെ സഹായത്തോടെ ചികിത്സാ കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചു . അങ്ങനെ 1889ൽ പിറവിയെടുത്ത മേരീസ് ഹോസ്പിറ്റൽ എന്ന ചികിത്സാ കേന്ദ്രം ഇന്ന് കാണുന്ന മയോ ക്ലിനിക് ആയി മാറി .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...