കോവിഡിന്റെ ഭീതി ഒഴിഞ്ഞ് മികച്ച പ്രേക്ഷക പിന്തുണയോടെ ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് പുരോഗമിക്കുകയാണ്. അതേസമയം ഈ വേളയിൽ ഫുട്ബോൾ മാമാങ്കത്തിന് വെല്ലുവിളിയായി സംഘാടക രാജ്യമായ ഖത്തറിൽ വൈറസ് വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. അറേബ്യൻ നാടുകളിൽ കാണപ്പെടാറുള്ള ഒട്ടകപ്പനി (ക്യാമെൽ ഫ്ലു) പടർന്ന് പിടിക്കാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (ക്യാമെൽ ഫ്ലു) ഖത്തർ ലോകകപ്പിന് ഭീഷിണിയാകുമെന്നാണ് ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാമെൽ ഫ്ലു കോവിഡിനെക്കാളും അപകടകാരിയാണ്. 2012 സൗദി അറേബ്യയിലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. പനി, ചുമ, ശ്വാസതടസ്സം,  തുടങ്ങിയവാണ് ഒട്ടകപ്പനിയുടെ ലക്ഷ്ണങ്ങൾ. കൂടാതെ ഈ രോഗികളിൽ ന്യുമോണിയ ബാധിക്കാനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ അസുഖ ബാധിതരിൽ രോഗ ലക്ഷ്ണങ്ങൾ കണ്ടെന്ന് വരികയില്ല. 35 ശതമാനമാണ് ഈ രോഗത്തെ തുടർന്നുണ്ടാകുന്ന മരണനിരക്കിന്റെ കണക്ക്.


ALSO READ : FIFA World Cup 2022 : 'ഖത്തർ ട്വിസ്റ്റ് തുടരുന്നു'; രണ്ടാം റാങ്കുകാരായ ബെൽജിയത്തെ മൊറോക്കോ തോൽപ്പിച്ചു


ഇത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖമാണ്. രോഗബാധിതരിൽ നിന്നും നേരിട്ടോ അല്ലാതെയോ രോഗം പടരാനും സാധ്യതയേറെയാണ്. പൊതുവെ ഈ അസുഖത്തിന്റെ രോഗാണുക്കൾ ഒട്ടകത്തിൽ കണ്ടെത്താറുള്ളകതിനെ തുടർന്നാണ് ഈ രോഗാവസ്ഥയെ ക്യമെൽ ഫ്ലു എന്ന് വിളിക്കുന്നത്. ഭാവിയിൽ കോവിഡ് പോലെ പകർച്ചവാധിയായി ഉൽഭവിക്കാൻ സാധ്യതയുള്ള രോഗങ്ങളുടെ പട്ടികയിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയ അസുഖമാണ് ഒട്ടകപ്പനി. 


അതേസമയം ഖത്തറിൽ ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ കൃത്യമായ ആരോഗ്യ സംവിധാനമാണ് ഏർപ്പെടുത്തിരിക്കുന്നത്. ഇവ തടയുന്നതിന് വേണ്ടി അറബ് രാജ്യം പ്രത്യേക പഠനം സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ലോകകപ്പിനായി എത്തുന്നവർക്ക് കൃത്യമായ ഭക്ഷ്യസുരക്ഷയും ഖത്തർ ഒരുക്കുന്നുണ്ട്. അതിന് വേണ്ടിയുള്ള മാർഗനിർദേശവും ഭരണകൂടം നൽകുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.