FIFA World Cup 2022 : 'ഖത്തർ ട്വിസ്റ്റ് തുടരുന്നു'; രണ്ടാം റാങ്കുകാരായ ബെൽജിയത്തെ മൊറോക്കോ തോൽപ്പിച്ചു

Belgium vs Morocco FIFA World Cup 2022 : ഖത്തർ ലോകകപ്പിൽ നടക്കുന്ന മൂന്നാമത്തെ അട്ടിമറിയാണിത്

Written by - Jenish Thomas | Last Updated : Nov 28, 2022, 11:21 AM IST
  • മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് വടക്കൻ ആഫ്രിക്കൻ ടീം ബെൽജിയത്തെ അട്ടിമറിച്ചത്.
  • ജയത്തോടെ നാല് പോയിന്റുമായി മൊറോക്കോ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തെത്തി.
  • പന്ത് കൈയ്യിൽ അടക്കി വെച്ചും പാസുകൾ നൽകിയും ബെൽജിയം മത്സരത്തിൽ ആധിപത്യം സൃഷ്ടിച്ചെങ്കിലും ഗോൾ അടിക്കാൻ മറന്നു.
  • ലോകകപ്പ് ചരിത്രത്തിൽ മൊറോക്കോ നേടുന്ന മൂന്നാമത്തെ ജയമാണിത്
FIFA World Cup 2022 : 'ഖത്തർ ട്വിസ്റ്റ് തുടരുന്നു'; രണ്ടാം റാങ്കുകാരായ ബെൽജിയത്തെ മൊറോക്കോ തോൽപ്പിച്ചു

ദോഹ : ഖത്തർ ലോകകപ്പിലെ അട്ടിമറി തുടർക്കഥയാകുന്നു. ഫിഫ റാങ്കിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ അട്ടിമറിച്ച് ആഫ്രിക്കൻ ടീമായ മൊറോക്കോ. റാങ്ക് പട്ടികയിൽ 22-ാം സ്ഥാനത്താണ് മൊറോക്കോ. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് വടക്കൻ ആഫ്രിക്കൻ ടീം ബെൽജിയത്തെ അട്ടിമറിച്ചത്. ജയത്തോടെ നാല് പോയിന്റുമായി മൊറോക്കോ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തെത്തി. 

പന്ത് കൈയ്യിൽ അടക്കി വെച്ചും പാസുകൾ നൽകിയും ബെൽജിയം മത്സരത്തിൽ ആധിപത്യം സൃഷ്ടിച്ചെങ്കിലും ഗോൾ അടിക്കാൻ മറന്നു. വലത് വിങ്ങിൽ ഹക്കിം സിയാക്ക്, ഹക്കിമി എന്ന താരങ്ങളുടെ മുന്നേറ്റത്തെ ചെറുക്കാൻ ബെൽജിയം പ്രതിരോധ നിര കഷ്ടപ്പെടുകയായിരുന്നു. രണ്ടാം പകുതിയിലാണ് മൊറോക്കോയുടെ വിജയ ഗോളുകൾ പിറന്നത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾക്ക് മുമ്പ് മൊറോക്കോ ബെൽജിയം വല കുലുക്കിയെങ്കിലും വാറിലൂടെ ഗോൾ പിൻവലിക്കുകയും ചെയ്തിരുന്നു.

ALSO READ : FIFA World Cup 2022 ഇന്ന് തീ പാറും; ലോകകപ്പിൽ സ്പെയിനും ജർമനിയും നേർക്കുനേർ

73-ാം മിനിറ്റിൽ കോർണർ കിക്കിലൂടെ അബ്ദെൽഹമിദ് സാബിരിയാണ് മത്സരത്തിന്റെ സമനില പൂട്ട് പൊളിച്ച് ആഫ്രിക്കൻ രാഷ്ട്രത്തെ മുന്നിൽ എത്തിച്ചത്. തുടർന്ന് സമനിലയ്ക്കായി ബെൽജിയം ശ്രമിച്ചെങ്കിലും ആ ഗോൾ മാത്രം പിറന്നില്ല. പരിക്കേറ്റ് ബെഞ്ചിലായിരുന്ന റുമേലു ലുക്കാക്കു ട്രൊസ്സാർഡ് തുടങ്ങിയ താരങ്ങളെ പകരക്കാരായി ഇറക്കിയെങ്കിലും ഫിഫ റാങ്കിങ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർക്ക് സമനില ലഭിച്ചില്ല. 

അതിനിടെ മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കേ ബെൽജിയത്തിന്റെ തോൽവി ഉറപ്പിച്ചുകൊണ്ട് മൊറോക്കോയുടെ രണ്ടാമത്തെ ഗോളും പിറന്നു. 92-ാം മിനിറ്റിൽ ബെൽജിയം പ്രതിരോധ നിരയിൽ ഉണ്ടായ പിഴവ് മുതലെടുത്ത് മുന്നേറിയ ഹക്കിം സിയാക്ക് യുറോപ്യൻ ടീമിന്റെ ഗോൾ പോസ്റ്റിലേക്ക് പാഞ്ഞു. തുടർന്ന് സിയാക്ക് കട്ട്പാസിലൂടെ പന്ത് സഹതാരം സക്കറിയ അബുഖലാലിന് നൽകി. അകുഖലാൽ അത് തിബോ കോർട്ടുവായെ മറികടന്ന് ഗോളാക്കി മാറ്റുകയും ചെയ്തു.

ലോകകപ്പ് ചരിത്രത്തിൽ മൊറോക്കോ നേടുന്ന മൂന്നാമത്തെ ജയമാണിത്. 1998 ലോകകപ്പിന് ശേഷം വടക്കൻ ആഫ്രിക്കൻ ടീം നേടുന്ന ആദ്യ ജയം കൂടിയാണിത്. കൂടാതെ 1998 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് മൊറോക്കോ ക്ലീൻ ഷീറ്റോടെ ജയം സ്വന്തമാക്കുന്നത്. ഖത്തറിലെ ടൂർണെമെന്റിലെ ആദ്യ മത്സരത്തിൽ മൊറോക്കോ ക്രൊയേഷ്യയോട് സമനില വഴങ്ങിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News