ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 50 പേർ മരിച്ചു. ആശുപത്രിയിലെ കൊറോണ വാർഡിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് (Fire Brokeout) കാരണമെന്നാണ് റിപ്പോർട്ട് എന്നാൽ ഷോർട്ട്  സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നും പറയുന്നുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  മരണമടഞ്ഞവരിൽ ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 


Also Read: Maharashtra: നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; 4 പേർ മരിച്ചു


ബാഗ്ദാദിലെ നസ്രിയ നഗരത്തിലെ ഇമാം അൽ ഹുസൈൻ ടീച്ചിംഗ്  ആശുപത്രിയിലാണ് അപകടമുണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.


സംഭവത്തിൽ 67ൽ അധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോർട്ട്. മരിച്ചവരെല്ലാം കൊറോണ (Corona Patient) ബാധിതരായി ചികിത്സയിൽ കഴിഞ്ഞവരാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് ആശുപത്രിയിൽ പുതിയ കൊറോണ വാർഡ് ആരംഭിച്ചത്.   


Also Read: ദക്ഷിണ കൊറിയയിലെ ആശുപത്രിയില്‍ അഗ്നിബാധ; 41 പേര്‍ വെന്തു മരിച്ചു


സംഭവം നടക്കുമ്പോൾ 63 രോഗികളെ വാർഡിൽ ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് വക്താവ് അമീർ ജാമിലി പറഞ്ഞു. ആശുപത്രിയുടെ നിർമ്മാണത്തിൽ തീപിടിക്കുന്ന തരത്തിലുള്ള വസ്തുക്കൾ ധാരാളം ഉപയോഗിച്ചതായും ഇത് തീ കൂടുതൽ വേഗത്തിൽ പടരുന്നതിന് സഹായിച്ചുവെന്നും ഇറാഖിലെ സിവിൽ ഡിഫൻസ് മേധാവി മേജർ ജനറൽ ഖാലിദ് ബോഹൻ പറഞ്ഞു.


സംഭവത്തിൽ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി മുതിർന്ന മന്ത്രിമാരുമായി അടിയന്തിര കൂടിക്കാഴ്ച നടത്തുകയും ആശുപത്രി മാനേജരെ സസ്‌പെൻഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടതായും റിപ്പോർട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.