മിര്‍യാംഗ്: ദക്ഷിണ കൊറിയയിലെ മിര്‍യാംഗിലെ ആശുപത്രി കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ നാല്‍പത് പേര്‍ വെന്തു മരിച്ചു. സെജോംഗ് ആശുപത്രിയിലാണ് അപകടം.
പ്രായമായവരെ പരിചരിക്കുന്ന നഴ്‌സിംഗ് ഹോമിനോട് ചേര്‍ന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടുത്തം പൂര്‍ണമായും അണച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. ദക്ഷിണ കൊറിയയില്‍ 15 വര്‍ഷത്തിനിടെ സംഭവിക്കുന്ന വന്‍ അഗ്നിബാധയാണ് ഇത്. അപകടത്തില്‍ എണ്‍പതിലധികം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
അപകടം നടക്കുമ്പോള്‍ ഇരുന്നൂറോളം പേര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശീതകാല ഒളിമ്പിക്സിന് വേദിയാകാന്‍ തയ്യാറെടുക്കുന്ന ദക്ഷിണ കൊറിയയെ നടുക്കുന്നതാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഗ്നിബാധ.
Pictures from the scene in South Korea as firefighters race to extinguish a deadly fire at Sejong Hospital, Miryang.
The fire is thought to have started in emergency room: https://t.co/3XqAZkbMY9 pic.twitter.com/cNlbJaHOWf
— BBC Breaking News (@BBCBreaking) January 26, 2018