Afghan Taliban: അഫ്ഗാനിൽ സംഘർഷം വ്യാപിക്കുന്നു,വെടിവെപ്പിൽ രണ്ട് മരണം
അതേസമയം ഇന്ത്യയുമായുള്ള കയറ്റുമതി-ഇറക്കുമതി ബന്ധങ്ങൾ താലിബാൻ വിലക്കിയിട്ടുണ്ട്
കാബൂൾ: അധികാര പ്രഖ്യപനങ്ങൾക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ സംഘർഷം വ്യാപിക്കുന്നു. താലിബാൻ വിരുദ്ധ വിഭാഗമാണ് താലിബാനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേതുടർന്ന് ആഫ്ഗാനിലെ അസാദബാദിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് പേർ മരിച്ചു.
പ്രതിഷേധക്കാർക്ക് നേരെയാണ് താലിബാൻ വെടിയുതിർത്തത്. പ്രതിഷേധക്കാർ അഫ്ഗാൻറെ പതാക ഉയർത്തി. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് അഫ്ഗാൻറെ സ്വാതന്ത്ര്യദിനമാണ്.
സ്ത്രീകളടക്കം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. അതേസമയം ഇന്ത്യയുമായുള്ള കയറ്റുമതി-ഇറക്കുമതി ബന്ധങ്ങൾ താലിബാൻ വിലക്കിയിട്ടുണ്ട്. 400 പേരെക്കൂടി അഫ്ഗാനിൽ നിന്ന് ഒഴിപ്പിക്കാൻ ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...