Russia Ukraine War: യുക്രൈനില്‍ കുടുങ്ങിയ ചൈനീസ് പൗരന്മാരുടെ ആദ്യ സംഘം ചൈനയിലെത്തി
Russia Ukraine War: യുക്രൈനില്‍ കുടുങ്ങിയ ചൈനക്കാരുടെ ആദ്യ സംഘത്തെ തിരികെയെത്തിച്ചതായി ചൈന അറിയിച്ചു.
റഷ്യ: Russia Ukraine War: യുക്രൈനില്‍ കുടുങ്ങിയ ചൈനക്കാരുടെ ആദ്യ സംഘത്തെ തിരികെയെത്തിച്ചതായി ചൈന അറിയിച്ചു. ഇന്ന് രാവിലെ പ്രത്യേക വിമാനത്തിലാണ് ചൈനാക്കാരുടെ ആദ്യ സംഘത്തെ ഹാംഗ്സൌവ്വില്‍ എത്തിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: Russia Ukraine War: റഷ്യയില്‍ ട്വിറ്ററിനും ഫെയ്സ്ബുക്കിനും വിലക്ക്
റഷ്യ ആക്രമണം കൂടുതല്‍ കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ നീക്കം. മൂവായിരത്തിലധികം ചൈനീസ് പൗരന്മാരെ യുക്രൈനില്‍ നിന്നും അയല്‍രാജ്യങ്ങളിലേക്ക് ഒഴിപ്പിച്ചതിന് ശേഷമാണ് ഇവരെ തിരികെയെത്തിക്കാന്‍ ചൈന വിമാനം അയയ്ക്കുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എയര്‍ ചൈനയുടെ വിമാനങ്ങളാണ് ഒഴിപ്പിക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്നാണ്.
Also Read: Viral Video: ചീറ്റപ്പുലിയില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ പായുന്ന മാന്‍, ഒടുവില്‍..!
മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 301 പേരെ ഉള്‍ക്കൊള്ളുന്ന എയര്‍ബസ് എ 330-300 വിമാനങ്ങളിലാവും ചൈനീസ് പൗരന്മാരെ ഒഴിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.