വിര്‍ജീനിയ: അമേരിക്കയിലുണ്ടായ വെള്ളപ്പൊക്കത്തില്‍  20 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ഏള്‍ റേ റ്റോബ്‌ലിന്‍ അറിയിച്ചു. വെസ്റ്റ് വെര്‍ജീനിയയിലെ കനത്ത മഴയില്‍ നൂറിലേറെ വീടുകള്‍ തകര്‍ന്നു. പ്രദേശത്തെ പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് അഞ്ഞൂറില്‍ പരം ആളുകള്‍ അടുത്തുളള ഷോപ്പിങ്ങ് സെന്ററില്‍ അഭയം തേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ചവരില്‍ കുട്ടികളുമുള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും നൂറിലേറെ വീടുകള്‍ തകര്‍ന്നു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുമെന്ന് അധികൃതര്‍.


വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 44 സ്ഥലങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എട്ടു മണിക്കൂറിലേറെയായി പടിഞ്ഞാറന്‍ വെര്‍ജീനിയയില്‍ കനത്തമഴയാണു പെയ്യുന്നത്.