ആയിരക്കണക്കിന് ഏക്കർ റബ്ബർ തോട്ടങ്ങളുടെ ഉടമ, ടയർ കണ്ടുപിടിച്ച ആ മൃഗഡോക്ടറിനെ അറിയുമോ?
വാണിജ്യാടിസ്ഥാനത്തിൽ അത്തരം ടയറുകൾ നിർമിച്ച് ലോകത്തെ ഏറ്റവും വലിയ ടയർ നിർമ്മാണ കമ്പനികളിൽ ഒന്നായ ഡൺലപ് എന്ന കമ്പനി അദ്ദേഹം സ്ഥാപിച്ചു
വണ്ടി ഒാടുന്ന കാലത്തോളം ടയറും ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. 1890കൾ മുതലാണ് ആദ്യമായി ടയറുകൾ ലോകത്ത് നിർമ്മിച്ച് തുടങ്ങിയത്. ഇതിന് പിന്നിലാകട്ടെ ഒരു സ്കോട്ടിഷ് മൃഗ ഡോക്ടറും. തൻറെ മകൻറെ കളി വണ്ടിയിലിടാനായാണ് ആദ്യമായി കാറ്റ് നിറച്ച ചക്രങ്ങൾ അദ്ദേഹം നിർമ്മിക്കുന്നത്. അത് വലിയൊരു വിപ്ലവത്തിൻറെ തുടക്കമായിരുന്നു.
ജോൺ ബോയ്ഡ് ഡൺലപ് എന്നായിരുന്നു ആ മൃഗ ഡോക്ടറുടെ പേര്. വാണിജ്യാടിസ്ഥാനത്തിൽ അത്തരം ടയറുകൾ നിർമിച്ച് ലോകത്തെ ഏറ്റവും വലിയ ടയർ നിർമ്മാണ കമ്പനികളിൽ ഒന്നായ ഡൺലപ് എന്ന കമ്പനി അദ്ദേഹം സ്ഥാപിച്ചു.ലോകത്തിന്റെ (World) വിവിധ ഭാഗങ്ങളിൽ പ്രാദേശിക കമ്പനികളുമായി സഹകരിച്ച് ഇന്നും ഡൺലപ് ടയർ നിർമ്മാണം തുടരുന്നു.
Also Read: ഇന്ത്യയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു; പ്രധാനന്ത്രിയ്ക്ക് കത്തയച്ച് Imran Khan
ടയർ നിർമ്മാണക്കമ്പനികൾ ധാരാളം ഉണ്ടായിരിക്കാം, പക്ഷെ അത് വികസിപ്പിച്ചെടുത്തതിന്റെ ക്രെഡിറ്റ് ഡൺലപ്പിനും ഗുഡ്ഇയറിനുമാണ്.ഇത് വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനുള്ള കുത്തകാവകാശം ജോൺ ബോയ്ഡ് ഡൺലപ്പിന് 1888-ൽ ബ്രിട്ടിഷ് (British) ഗവൺമെന്റ് നൽകി.
1845-ൽ വില്യം തോംസൺ എന്ന ബ്രിട്ടിഷുകാരന് കാറ്റു നിറച്ച ടയറിന്റെ (Tyre) നിർമ്മാണാവകാശം ലഭിച്ചിരുന്നെങ്കിലും, അത് പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. റബ്ബർ ടയർ നിർമ്മാണ രംഗത്തെ ഒട്ടേറെ കുത്തകാവകാശങ്ങൾ നേടിയെടുത്ത ഡൺലപ് മലായായിലടക്കം നിരവധി റബ്ബർ തോട്ടങ്ങൾ ആരംഭിച്ചു. ക്രമേണ, ബ്രിട്ടിഷ് സാമ്രാജ്യത്തിലെ ഏറ്റവും വലിയ റബ്ബർ തോട്ട ഉടമയായി ഡൺലപ് വളർന്നു.
1980-കളിൽ യൂറോപ്പിലേയും അമേരിക്കയിലേയും പ്രവർത്തനങ്ങളുടെ ഗണ്യമായ ഭാഗവും സഹകമ്പനിയായ ജപ്പാനിലെ സുമിറ്റോമോ റബ്ബർ ഇൻഡസ്ട്രീസിനു ഡൺലപ് കമ്പനി കൈമാറി. 1921 ഒക്ടോബർ 23-ന് അയർലണ്ടിലെ ഡബ്ലിനിൽ ഇദ്ദേഹം നിര്യാതനായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.