ഫ്രാൻസിൽ കനത്ത ചൂട് അനുഭവപ്പെടുകയാണ്. ഫ്രാന്‍സിന്‍റെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന താപനിലയാണ‌് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പല യൂറോപ്യന്‍ രാജ്യങ്ങളിലും കനത്ത ചൂടാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്.


45.9 ഡിഗ്രി സെല്‍ഷ്യസാണ് ഫ്രാന്‍സിലെ ചൂട്. ഒരാഴ്ചക്കുള്ളിലാണ് ഫ്രാന്‍സില്‍ ചൂട് വര്‍ദ്ധിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച നഗരങ്ങളിലെ സ‌്കൂളുകൾ അടച്ചിരിയ്ക്കുകയാണ്. പാരീസ് ഉള്‍പ്പെടെ രാജ്യത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതല്‍. ചൂടിന് ജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ മിക്കയിടങ്ങളിലും താത്കാലിക ജലധാരകള്‍ ആരംഭിച്ചിരിക്കുകയാണ്. പബ്ലിക് സ്വിമ്മി൦ഗ് പൂളുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടു കൊടുക്കുകയും ചെയ്തു. യൂറോപ്പിന്‍റെ എല്ലാ ഭാഗത്തും തന്നെ 35 ഡിഗ്രിക്ക് മുകളിലുള്ള താപനിലയാണുള്ളത്.


അതേസമയം, ചൂട് കനത്തതോടെ പല സ്ഥലങ്ങളില്‍നിന്നും കാട്ടുതീ പടരുന്നതായും റിപ്പോര്‍ട്ട്‌ ഉണ്ട്. സ്പെയിനിലെ കാറ്റലോണിയ മേഖലയിൽ കാട്ടുതീ ശക്തമാകുകയാണ്. ഈ മേഖലയില്‍ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അതിനിയും പടരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. 


വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണവാതം യൂറോപ്പില്‍ എത്തുന്നതാണ് ഇപ്പോള്‍ ചൂടുകൂടാന്‍ കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.