Paris: ഫ്രാൻസ് (France) ഉടൻ തന്നെ കോവിഡ് 19 ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ (Covid Vaccine Booster Dose) പ്രായപൂർത്തിയായ എല്ലാവര്ക്കും വിതരണം ചെയ്യാൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. കൂടാതെ കോവിഡ് നിയന്ത്രണങ്ങളും കർശനമാക്കാൻ ഫ്രാൻസ് ഒരുങ്ങുകയാണ്. ഹെൽത്ത് പാസുകൾ ഫ്രാൻസ് കർശനമാക്കും. വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ഫ്രാൻസിന്റെ ആരോഗ്യ മന്ത്രി ഒലിവർ വെറാൻ പത്ര അമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിൽ ബൂസ്റ്റർ വാക്‌സിൻ ഡോസ് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് ഗവണ്മെന്റ് ഇതിനെ കുറിച്ച് അറിയിച്ചിരുന്നു. മറ്റ് രാജ്യങ്ങൾ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ഒഴിവാക്കാൻ കർശന കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് ഗവണ്മെന്റ് ബുധനാഴ്ച അറിയിച്ചത്.


ALSO READ: New Zealand Reopening : അടുത്ത വർഷം ഏപ്രിൽ മുതൽ ന്യൂസീലാൻഡ് അന്താരാഷ്ട്ര യാത്ര അനുവദിക്കും


BFM ടിവിയും ദിനപത്രമായ ലെ ഫിഗാരോയും സർക്കാരിന്റെ കോവിഡിനെ പ്രതിരോധിക്കാനുള്ള പുതിയ തന്ത്രങ്ങളെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ടു. പൂർണ വാക്‌സിനേഷനും, ബൂസ്റ്റർ വാക്‌സിൻ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസത്തിൽ നിന്ന് അഞ്ച് മാസത്തിലേക്ക് കുറയ്ക്കുമെന്നും  അറിയിച്ചിട്ടുണ്ട്. 


ALSO READ: Coronavirus : കോവിഡ് നവജാത ശിശുക്കളുടെയും ജീവനെടുക്കുന്നു : പഠന റിപ്പോർട്ട്


ക്രമേണ ബൂസ്റ്റർ വാക്‌സിൻ ഡോസ് സ്വീകരിക്കേണ്ടത് ഹെൽത്ത് പാസ് ലഭിക്കാനുള്ള മാനദണ്ഡം ആക്കി മാറ്റുമെന്നും അറിയിച്ചു. റെസ്റ്റോറന്റുകൾ, കഫേകൾ, തീയേറ്ററുകൾ, മ്യൂസിയങ്ങൾ എന്നിങ്ങനെ പൊതുവേദികളിൽ പ്രവേശിക്കാൻ ഹെൽത്ത് പാസ് നിര്ബന്ധമാണ്. എന്നാൽ ആരോഗ്യ മന്ത്രാലയം ഇതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.