പാരീസ്: ​ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരെയുമുള്ള ഇസ്രയേലിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്ന്  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇതേകുറിച്ച് സംസാരിച്ചത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ടായിരുന്നു മാക്രോണ്‍ അഭിമുഖം ആരംഭിച്ചത്.  ഇസ്രയേലിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന നരനായാട്ട് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും വെടിനിർത്തൽ ഇസ്രയേലിന് തന്നെയയാരിക്കും ​ഗുണം ചെയ്യുകയെന്നും മാക്രോണ്‍ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഇസ്രയേല്‍ അന്തരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്നു പറയാൻ മാക്രോൺ വിസമ്മതിക്കുകയും ചെയ്തു. താനൊരു ന്യായാധിപനല്ല ഒരു രാഷ്ട്രത്തിന്റെ തലവനാണെന്നും ഒരു പങ്കാളിയും സുഹൃത്തും എന്ന നിലയില്‍ ഇസ്രയേലിന് ഈ രീതിയില്‍ വിമര്‍ശിക്കുന്നത് ശരിയല്ല എന്നുമായിരുന്നു മാക്രോണിന്റെ നിലപാട്.


ALSO READ: 11 ദശലക്ഷം സ്വർണ്ണം, 200 ടൺ വെള്ളി; വെള്ളത്തിനടിയിൽ മുങ്ങിയ കപ്പലിലെ നിധി തിരയാൻ കൊളംബിയ


അതേസമയം മാക്രോണിന്റെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രം​ഗത്തെത്തി. രാഷ്ട്രങ്ങള്‍ ഇസ്രയേലിനെ അല്ല, ഹമാസിനെയാണ് അപലപിക്കേണ്ടതെന്നും  'ഗാസയില്‍ ഇന്ന് ഹമാസ് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ നാളെ പാരീസിലും ന്യൂയോര്‍ക്കിലും ലോകത്തെവിടെയും നടക്കുമെന്നും നെതന്യാഹു പ്രതികരിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.