അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യ മെഹാജബിന്നിനും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകൾ. പാക്കിസ്ഥാന്‍ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ വിവരം പുറത്തുവിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദാവൂദിന്റെ സുരക്ഷാ ജീവനക്കാർ ഇതേതുടർന്ന് ക്വാറന്റീനിൽ പോയി. 1993-ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാകിസ്ഥാനിൽ ഒളിച്ചു കഴിയുന്നതായാണ് റിപ്പോർട്ടുകൾ. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദാവൂദിനെ കറാച്ചിയിലെ മിലിറ്ററി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണു വിവരം.


Also Read: പീഡനത്തിന് ഭർത്താവ് പണം വാങ്ങി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ


അന്താരാഷ്ട്ര തീവ്രവാദിയായി 2003 ൽ ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. 1993 ലെ ബോംബെ ബോംബാക്രമണവുമായി ബന്ധപ്പെട്ട് തലയ്ക്ക് 25 ദശലക്ഷം ഇനാം പ്രഖ്യാപിച്ചിരിക്കുന്ന കുറ്റവാളിയാണ് ദാവൂദ്.