Gandhi Statue: India അമേരിക്കയ്ക്ക് സമ്മാനിച്ച Gandhi പ്രതിമ നശിപ്പിച്ച നിലയിൽ; പിന്നിൽ Khalistan പ്രവർത്തകർ എന്ന് അഭ്യൂഹം
കാലിഫോർണിയയിലെ ഗാന്ധി പാർക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയാണ് അജ്ഞാതർ തകർത്തത്. കാലിഫോർണിയയിലെ ഡേവിസ് നഗരത്തിൽ 2016ൽ സ്ഥാപിച്ച 6 അടി നീളമുള്ള വെങ്കല പ്രതിമയാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്
California: അമേരിക്കയിൽ Mahatma Gandhi യുടെ പ്രതിമ നശിപ്പിച്ച നിലയിൽ കണ്ടെത്തി. California യിലെ ഗാന്ധി പാർക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയാണ് അജ്ഞാതർ തകർത്തത്. കാലിഫോർണിയയിലെ Davis City യിൽ 2016ൽ സ്ഥാപിച്ച 6 അടി നീളമുള്ള വെങ്കല പ്രതിമയാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. പ്രതിമയുടെ മുഖ ഭാഗത്തിന്റെ പകുതിയോളം കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തുടർന്ന് പ്രതിമ അവിടെ നിന്ന് നീക്കം ചെയ്ത് സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്ന് ഡേവിസ് സിറ്റി കൗൺസിലർ അറിയിച്ചു.
2016ൽ ഇന്ത്യ യുഎസിന് സമ്മാനമായി നൽകിയതാണ് ഈ 6 അടി നീളമുള്ള ഗാന്ധിജിയുടെ (Mahatama Gandhi) വെങ്കല പ്രതിമ. പ്രതിമ സ്ഥാപിക്കുന്ന സമയത്ത് അമേരിക്കയിലുള്ള ഇന്ത്യൻ വിഘടന സംഘടനകൾ എതിർത്തിരുന്നു. എന്നാൽ അവരെ അവഗണിച്ച് ഡേവിസ് സിറ്റി ഭരണസമിതി പ്രതിമ സ്ഥാപിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. പ്രതിമ സ്ഥാപിക്കുന്നതിനെതിരായി പ്രധാനമായും മുന്നിൽ ഓഗനൈസേഷൻ ഫോർ മൈനോറിറ്റീസ് ഇൻ ഇന്ത്യ (OFMI) എന്ന് സംഘടനാണ്. പ്രതമ നശിപ്പിച്ചെതിനെതിരെ അമേരിക്കയിലെ ഇന്ത്യ സംഘടനകൾ പ്രതിഷേധം അറിയിക്കുകയും ചെയ്തു. നേരത്തെ OFMI കാലിഫോർണിയയിലെ ആറ്, ഏഴ് ക്ലാസുകളിലെ ഇന്ത്യയെ പറ്റിയുള്ള പാഠഭാഗങ്ങൾ നീക്കി ദക്ഷിണേഷ്യ എന്ന പേരാക്കി മാറ്റിയിരുന്നു. തുടർന്ന് മാതാപിതാക്കളുടെയും വിദ്യാർഥികളുടെ എതിർപ്പിനെ പരിഗണിച്ച ഇന്ത്യയെ പറ്റിയുള്ള പാഠ ഭാഗങ്ങൾ വീണ്ടും ചേർക്കുകയായിരുന്നു.
ALSO READ: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം
എന്നാൽ പ്രതിമ എന്നാണ് നശിപ്പിച്ചത് എന്നാണോ ആരാണ് ഇതിന്റെ പിന്നലെന്നോ അന്വേഷണ സംഘത്തിന് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാലിഫോർണിയിലെ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പ്രതിമ സാംസ്ക്കാരിക പരമായ ഒരു ശിൽപിയാണെന്നും ഈ സംഭവത്തിന് കർശനമായ നടപടി സ്വീകരിക്കുമെന്ന് ഡേവിസ് സിറ്റി പൊലീസിന്റെ ഡെപ്യൂട്ടി ചീഫ് പോൾ ഡൊറൊശേവ് അറിയിച്ചു. അതേസമയം ഖലിസ്ഥാനി (Khalistan) പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചില പ്രവർത്തകർ ഈ ആക്രമണത്തെ പ്രകീർത്തിച്ച് ട്വിറ്റിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ALSO READ: വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍
സംഭവത്തിൽ പ്രതിഷേധിച്ച വിവിധ ഇന്ത്യൻ സംഘടനകളും രംഗത്തെത്തിട്ടുണ്ട്. അമേരിക്കയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ നടക്കുന്ന ആക്രമണം ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞ വർഷം ഡിസംബറിൽ വാഷിങ്ടൺ ഡിസിയിലെ (Washington DC) ഇന്ത്യൻ എംബസിക്ക് മുമ്പിലുള്ള ഗാന്ധി പ്രതിമ ഖലിസ്ഥാനി പ്രസ്ഥാനത്തിന്റെ അനുയായികൾ നശിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...