Ecuador : മാഫിയകൾ തമ്മിൽ ഏറ്റമുട്ടി ഇക്വാഡോറിലെ ജയിലിൽ 52 പേർ മരിച്ചു
ഇക്വാഡേറിലെ തീരദേശ നഗരമായ ഗയാക്വിലിലെ ജയിലിലാണ് സംഭവം നടന്നത്.
Quito : സൗത്ത് അമേരിക്കൻ രാജ്യമായ ഇക്വാഡോറിലെ ഏറ്റവും വലിയ ജയിലിൽ മാഫിയകൾ തമ്മിലുള്ള ഏറ്റമുട്ടിലിൽ 50ൽ അധികം പേർ കൊല്ലപ്പെട്ടു. മാഫിയകൾ തമ്മിലുള്ള ഏറ്റമുട്ടിൽ ഇക്വാഡോറിൽ ഒരു വലിയ സംഭവമൊന്നുമില്ല. എന്നാൽ അടുത്തിടെ ഉണ്ടായ മാഫിയ തമ്മിലുള്ള ആക്രമണത്തിൽ ഇത്രയധികം പേര് മരിക്കുന്നത് ആദ്യമായിട്ടാണ്.
ഇക്വാഡേറിലെ തീരദേശ നഗരമായ ഗയാക്വിലിലെ ജയിലിലാണ് സംഭവം നടന്നത്. ഇന്നലെ ശനിയാഴ്ച രാത്രിയിലാണ് മണിക്കൂറോളം നീണ്ട് വെടിവെപ്പും സ്ഫോടനം ജയിലിനുള്ളിൽ അരങ്ങേറിയത്.
ഇക്വാഡോർ ജയിലുകളിൽ ഇത്തരത്തിൽ മാഫിയകൾ ചേരി തിരഞ്ഞുള്ള ആക്രമണം സ്ഥിരമാണ്. ഈ ഒരു വർഷം കൊണ്ട് 300ൽ അധികം ജയിൽ തടവുകാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
ALSO READ : Sierra Leone | സിയാറ ലിയോണിൽ ഇന്ധന ടാങ്കർ ലോറി പൊട്ടിത്തെറിച്ച് 99 പേർ മരിച്ചു
ഈ സംഭവങ്ങളെ തുടർന്ന് ഇക്വഡോർ പ്രസിഡന്റെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകായണ്. രാജ്യത്തിന്റെ ക്രമസമാധാനം പരിപാലിക്കാൻ അയൽ രാജ്യങ്ങളോട് സഹായം പ്രസിഡന്റ് ഗില്ലർമ്മോ ലാസോ അഭ്യർഥിച്ചിട്ടുമുണ്ട്.
സെപ്റ്റംബറിലായിരുന്നു രാജ്യത്തെ ഞെട്ടിച്ചു കൊണ്ടുള്ള ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ മാഫിയ തമ്മിലുള്ള ആക്രമണത്തിന് ഇക്വാഡോറിലെ ജയിൽ വേദിയായത്. സൈന്യമെത്തിയാണ് സംഘർഷം നിയന്ത്രണവിധേയമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...