Minneapolis, United States: ആഫ്രിക്കൻ - അമേരിക്കൻ വംശജനായ ജോർജ് ഫ്‌ലോയ്ഡിനെ (George Floyd) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുൻ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിന്  ഇരുപത്തിരണ്ടര വര്ഷം തടവ് വിധിച്ചു. ജോർജ് ഫ്‌ലോയ്ഡിന്റെ കൊലപാതകം അമേരിക്കയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന വംശീയ വെറിക്കെതിരായ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

മിനിയാപൊളിസിലെ കോടതിയിൽ ജഡ്‌ജ്‌ പീറ്റർ കാഹിൽ വിധി നിശ്ചയിക്കുന്നതിന് മുമ്പ് ജോർജ് ഫ്ലോയ്ഡിന്റെ കുടുംബത്തോട് ഷോവിൻ അനുശോചനം അറിയിച്ചിരുന്നെങ്കിലും മാപ്പ് പറയാൻ തയാറായിരുന്നില്ല. പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പ്രകാരം 30 വർഷത്തിൽ താഴെയുള്ള തടവിനാണ് കോടതി വിധിച്ചത്.


ALSO READ: Largest pre-trial settlement: അമേരിക്കന്‍ വം​ശവെറിയുടെ ഇര ജോര്‍ജ്​ ​ഫ്ലോയ്​ഡിന്‍റെ കുടുംബത്തിന്​ 196 കോടി നഷ്​ടപരിഹാരം


മുമ്പ് ജോര്‍ജ് ഫ്ലോയിഡിന്‍റെ (George Floyd) കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിരുന്നു. മിനിയപൊളിസ് (Minneapolis) ഭരണകൂടം, പോലീസ് വകുപ്പ് എന്നിവര്‍ക്കെതിരെ ജോര്‍ജ് ഫ്ലോയ്​ഡിന്‍റെ കുടുംബം നല്‍കിയ സിവില്‍ കേസ് ഒത്തുതീര്‍പ്പാക്കിയാണ് സര്‍ക്കാര്‍ നഷ്​ട പരിഹാര തുക തീരുമാനിച്ചത്.


ALSO READ: കറുത്ത വര്‍ഗക്കാരന്‍റെ കൊലപാതകം: വിവാഹ മോചനം ആവശ്യപ്പെട്ട് ഡെറിക്കിന്‍റെ ഭാര്യ


ജോര്‍ജ് ​ഫ്ലോയ്​ഡിന്‍റെ (George Floyd) കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ (ഏകദേശം 196 കോടിയിലധികം രൂപ) ആണ് നഷ്ടപരിഹാരമായി നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. കേസ് ഒത്തുതീര്‍പ്പാക്കി  നഷ്ടപരിഹാരതുക  അറിയിക്കാനായി നടത്തിയ  പത്രസമ്മേളനത്തില്‍ കറുത്ത വര്‍ഗക്കാരുടെ ജീവനും വിലയുണ്ടെന്ന് അറ്റോര്‍ണിമാര്‍ പറഞ്ഞു.  


ALSO READ: ജോർജ് ഫ്‌ലോയിഡും, മധുവെന്ന ആദിവാസി യുവാവും പറയാൻ ബാക്കിവെച്ചത്


യുഎസിലെ മിനിയാപോളിസില്‍ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ്   എന്ന കറുത്തവര്‍ഗക്കാരനെ പോലീസ്  കഴുത്തില്‍ കാല്‍മുട്ട്​ ഊന്നിനിന്ന്​ ശ്വാസം മുട്ടിച്ച്‌​ കൊലപ്പെടുത്തുകയായിരുന്നു. വേദനയെടുക്കു​ന്നുവെന്നും ശ്വാസം മുട്ടു​ന്നുന്നെന്നും വെള്ളം വേണമെന്നും കര​ഞ്ഞപേക്ഷിച്ചിട്ടും എട്ടുമിനി​ട്ടോളം പോലീസ്​ ഫ്ലോയിഡി​​ന്‍റെ  കഴുത്തില്‍ കാല്‍മുട്ട്​ അമര്‍ത്തിനിന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.