Washington: അമേരിക്കയില്‍ ഇന്നും തുടരുന്ന വംശവെറിയുടെ അവസാന രക്തസാക്ഷിയായ ജോര്‍ജ് ഫ്ലോയിഡിന്‍റെ (George Floyd) കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി...
മിനിയപൊളിസ് (Minneapolis) ഭരണകൂടം, പോലീസ് വകുപ്പ് എന്നിവര്‍ക്കെതിരെ ജോര്‍ജ് ഫ്ലോയ്ഡിന്റെ കുടുംബം നല്‍കിയ സിവില്‍ കേസ് ഒത്തുതീര്‍പ്പാക്കിയാണ് സര്‍ക്കാര്‍ നഷ്ട പരിഹാര തുക തീരുമാനിച്ചത്. ജോര്‍ജ് ഫ്ലോയ്ഡിന്റെ (George Floyd) കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ (ഏകദേശം 196 കോടിയിലധികം രൂപ) ആണ് നഷ്ടപരിഹാരമായി നല്‍കുക.
കേസ് ഒത്തുതീര്‍പ്പാക്കി നഷ്ടപരിഹാരതുക അറിയിക്കാനായി നടത്തിയ പത്രസമ്മേളനത്തില്‍, കറുത്ത വര്‍ഗക്കാരുടെ ജീവനും വിലയുണ്ടെന്ന് അറ്റോര്‍ണിമാര്‍ പറഞ്ഞു.
എന്നാല്‍, തികച്ചും വ്യത്യസ്തമായിരുന്നു ജോര്‍ജ് ഫ്ലോയിഡിന്‍റെ കുടുംബത്തിന്‍റെ പ്രതികരണം. സഹോദരനെ വീണ്ടും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒത്തുതീര്‍പ്പ് സംഖ്യ തിരിച്ചു നല്‍കുമായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. ജോര്‍ജ് ഫ്ലോയിഡിന്‍റെ പേരില്‍ ഫൗണ്ടേഷന്‍ ആരംഭിക്കുമെന്നാണ് സഹോദരി അഭിപ്രായപ്പെട്ടത്.
വെളുത്ത വര്‍ഗ്ഗക്കാരനായ പോലീസുകാരന്‍റെ ക്രൂരതക്കിരയായി കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അമേരിക്കയില്‍ വന്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ജോര്‍ജ് ഫ്ലോയിഡിന്‍റെ അവസാന വാക്കുകള്‍ തെരുവുകളില്‍ മുഴങ്ങിയിരുന്നു. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന അദ്ദേഹത്തിന്‍റെ അവസാനവാക്ക് മുദ്രാവാക്യമായി മാറിയിരുന്നു.
യുഎസിലെ മിനിയാപോളിസില്‍ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ പോലീസ് റില്‍നിന്നിറക്കി കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വേദനയെടുക്കുന്നുവെന്നും ശ്വാസം മുട്ടുന്നുന്നെന്നും വെള്ളം വേണമെന്നും കരഞ്ഞപേക്ഷിച്ചിട്ടും എട്ടുമിനിട്ടോളം പോലീസ് ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിനിന്നു.
Also read: കറുത്ത വര്‍ഗക്കാരന്‍റെ കൊലപാതകം: വിവാഹ മോചനം ആവശ്യപ്പെട്ട് ഡെറിക്കിന്‍റെ ഭാര്യ
പോലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ളോയിഡിന്‍റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ ലോകമാസകലം എല്ലാ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു..
Also read: ജോർജ് ഫ്‌ലോയിഡും, മധുവെന്ന ആദിവാസി യുവാവും പറയാൻ ബാക്കിവെച്ചത്
അതേസമയം, ഫ്ലോയിഡിന്‍റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രിമിനല്‍ കേസില്‍ വിചാരണ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.