പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗക്കാരിൽ വാക്‌സിൻ ബൂസ്റ്റർ  വാക്‌സിൻ എടുക്കാൻ ഒരുങ്ങുകയാണ് ജർമ്മനി. ജർമനിയുടെ ആരോഗ്യ മന്ത്രാലയം വ്യാഴഴ്ചയാണ് വിവരം അറിയിച്ചത്. ലോകാരോഗ്യ സംഘന ദരിദ്ര രാജ്യങ്ങൾക്കും വാക്‌സിൻ ലഭിക്കുന്നത് വരെ ബൂസ്റ്റർ വാക്‌സിൻ നിർത്തിവെക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ മറികടന്നാണ് ജർമനിയുടെ തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിരോധ ശേഷി കുറഞ്ഞ പൗരന്മാരുടെ ആരോഗ്യനില ഒന്നുറപ്പ് വരുത്താനാണ് ബൂസ്റ്റർ ഡോസ് നല്കാൻ ഒരുങ്ങുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗങ്ങൾ ഉള്ളവർ, പ്രായമായവർ, നഴ്സിംഗ് ഹോമിൽ താമസിക്കുന്നവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നല്കാൻ ഒരുങ്ങുന്നത്.


ALSO READ: Tokyo Covid 19: കോവിഡ് രോഗബാധയിൽ വൻ വർധനവ്; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി ജപ്പാൻ


ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച കോവിഡ് വാക്‌സിൻ ബൂസ്റ്ററുകൾ നൽകുന്നത് സെപ്തംബര് അവസാനം വരെ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമ്പന്ന രാജ്യങ്ങൾ ആഗോള വാക്സിൻ വിതരണത്തിലെ  കൂടുതൽ ഡോസുകളും ഉപയോഗിക്കുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ALSO READ: Covid Delta Outbreak : ചൈനയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു; ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ 6 മാസങ്ങളിലെ ഏറ്റവും ഉയർന്ന കണക്ക്


എന്നാൽ ജർമനി ബൂസ്റ്റർ വാക്‌സിൻ നൽകുന്നതോടൊപ്പം ഇതുവരെ വസിനഷൻ ശരിയായ രീതിയിൽ നല്കാൻ കഴിയാത്ത രാജ്യങ്ങൾക്ക് 30 മില്യൺ വാക്‌സിൻ ഡോസുകൾ ഡോണെറ്റ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിരോധ ശേഷി കുറഞ്ഞവറേ സംരക്ഷക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങൾക്കും വാക്‌സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.