Viral Video: ഇന്റർനെറ്റിൽ നമ്മൾ ദിവസവും പല തരത്തിലുള്ള വീഡിയോകൾ കാണാറുണ്ട്. സമീപകാലത്ത് പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ ഏറെ പ്രചാരം നേടിയിരുന്നു. ഇത്തരം വീഡിയോകൾ ഇറങ്ങുമ്പോൾ തന്നെ വൈറലായി മാറുന്നു. കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത വിവിധ തരത്തിലുള്ള പാമ്പുകളെ ഈ വീഡിയോകളിൽ കാണാൻ സാധിക്കും. ഒപ്പം പാമ്പുകളുമായുള്ള ആളുകളുടെ അടുപ്പവും ഈ വീഡിയോകളിൽ കാണാം. നമ്മളിൽ പലർക്കും പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടി തോന്നാറുണ്ട്. എന്നാൽ ചിലർ അങ്ങനെയല്ല. അതിനെ മടിയിലിട്ടും തോളെത്തെടുത്തും ഒക്കെ ഓരോന്ന് ചെയ്യുന്നവ്വരുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിക്കവരും പാമ്പുകളെ കണ്ടാൽ ഓടിപ്പോകും. എന്നാൽ ഇത്തരം കാര്യങ്ങളെ യാദൃശ്ചികമായി കൈകാര്യം ചെയ്യുന്ന പലരെയും ഇന്റർനെറ്റിൽ നമ്മൾ കണ്ടെത്താറുണ്ട്. ഈ വീഡിയോകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു. പാമ്പുകളെ ലാളിക്കുകയും ഭക്ഷണം കൊടുക്കുകയും വെള്ളം നൽകുകയും കളിക്കുകയും ചെയ്യുന്നവരുടെ വീഡിയോകൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. അത്തരത്തിൽ ധൈര്യശാലിയായ ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 



പാമ്പിനെ മടിലിട്ടും തോളത്തെടുത്തുമൊക്കെ നടക്കുന്ന വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ പാമ്പിനെ നെഞ്ചോട് ചേർത്തുപിടിച്ച് ഈ പെൺകുട്ടി കിടന്നുറങ്ങുന്നതാണ് വീഡിയോയിൽ. പെൺകുട്ടിക്ക് യാതൊരുവിധ ഭയവും ഉണ്ടായിരുന്നതായി തോന്നുന്നില്ല. നേരെമറിച്ച്, കുട്ടി വളരെ സന്തോഷത്തിലാണ്. കളിപ്പാട്ടമൊക്കെ കെട്ടിപ്പിടിച്ച് കിടക്കും പോലെയാണ് പാമ്പിനെ ആ കുട്ടി കെട്ടിപ്പിടിച്ചിരിക്കുന്നത്. അതിനിടയിൽ കുട്ടി ആ പാമ്പിനെ ചുംബിക്കുന്നതും കാണാം. 


Also Read: Viral Video: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു


 


കുട്ടി വീഡിയോയ്ക്ക് വേണ്ടിയാണ് ഉറങ്ങുന്നത് പോലെ കാണിക്കുന്നത്. എങ്കിലും പാമ്പിനെ അത്തരത്തിൽ നെഞ്ചോട് ചേർത്ത് പിടിച്ച് ഉറങ്ങാനുള്ള കുട്ടിയുടെ ധൈര്യം അപാരമാണ്. പാമ്പും തിരിച്ച് ആ പെൺകുട്ടിയെ ഉപദ്രവിക്കാതെ കിടക്കുകയാണ്. ഇത് ആദ്യമായി കാണുന്നവരെല്ലാം ഞെട്ടിപ്പോകും. ശരിക്കും അത്ഭുതകരമാണ് ഈ കാഴ്ച. 


snakemasterexotics എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. നിരവധി ലൈക്കുകളും ലഭിച്ചു. ഇതിന് നെറ്റിസൺസ് പല തരത്തിലുള്ള കമന്റുകളാണ് നൽകുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.