ഇനി മാസ്ക് വേണ്ടെന്ന് അയർലൻഡും, നിലവിലെ നിയന്ത്രണങ്ങളെല്ലാം നീക്കും
ആരോഗ്യപ്രവർത്തകർ ഒഴികെ കോവിഡ് രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്ന ആളുകൾക്കും ഇനി പരിശോധന നടത്തേണ്ടതില്ല.
പൊതു ഇടങ്ങളിലും പൊതു ഗതാഗതത്തിലും മാസ്ക് നിർബന്ധമെന്ന നിയമം പിൻവലിക്കാനൊരുങ്ങി ഐറിഷ് സർക്കാർ. പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലും ശിശു സംരക്ഷണ കേന്ദ്രങ്ങളിലും നിലവിലുള്ള പ്രത്യേക സംരക്ഷണ നടപടികളും നീക്കം ചെയ്യുമെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക പ്രൈമറി, സെക്കൻഡറി, പ്രീ-സ്‌കൂൾ കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക നടപടികളിൽ പോഡ്‌സ്, സാമൂഹിക അകലം എന്നിവ ഉൾപ്പെടുന്നു. ഒരു ആക്‌റ്റിവിറ്റിയിൽ പങ്കെടുക്കുമ്പോൾ വിദ്യാർത്ഥികളെ പരിമിതമായ സംഖ്യയിൽ ഗ്രൂപ്പുചെയ്യേണ്ട രീതിയെ പോഡ്‌സ് സൂചിപ്പിക്കുന്നു.
ഈ മാസം അവസാനം മുതൽ, ഗർഭിണികൾ, മുതിർന്നവർ, ഉയർന്ന അപകടസാധ്യതയുള്ള അല്ലെങ്കിൽ പ്രതിരോധശേഷി കുറഞ്ഞ ആളുകൾ എന്നിവരൊഴികെ കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന ആളുകൾക്ക് പരിശോധന ആവശ്യമില്ലെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ എന്നാൽ ഇവർ 48 മണിക്കൂർ വരെ സെൽഫ് ഐസലേറ്റ് ചെയ്യണം. ആരോഗ്യപ്രവർത്തകർ ഒഴികെ കോവിഡ് രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്ന ആളുകൾക്കും ഇനി പരിശോധന നടത്തേണ്ടതില്ല. ഈ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ അയർലണ്ടിലെ മിക്കവാറും എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കും.
Also Read: വിഷാദം...ഉത്കണ്ഠ...കോവിഡ് ബാധിച്ചവരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയെന്ന് പഠനങ്ങൾ
3294 കേസുകളാണ് ഇന്നലെ അയർലൻഡിൽ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...