ജനീവ: ആഗോളതാപനം (Global warming) മൂലമുണ്ടാകുന്ന ഭീഷണി അപകടകരമായ നിലയിലെന്ന് ഇന്റർ ​ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) ​മുന്നറിയിപ്പ് നൽകി. ആഗോള താപനില 2100 ആകുമ്പോഴേക്കും രണ്ട് ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരുമെന്ന് ഐപിസിസി മുന്നറിയിപ്പ് നൽകുന്നു. ഐപിസിസി ആറാം അസസ്മെന്റ് റിപ്പോർട്ടിന്റെ (AR6) ആദ്യ ഭാ​ഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂമിയുടെ കാലാവസ്ഥ, അതിൽ സംഭവിക്കുന്ന മാറ്റങ്ങൾ, ഇവ ഗ്രഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, ജീവിത രൂപങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ വിലയിരുത്തലാണ് പഠനത്തിൽ പുറത്ത് വിട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള 2015 ലെ പാരീസ് ഉടമ്പടിയുടെ പ്രഖ്യാപിത ലക്ഷ്യം, താപനില ഉയർച്ച രണ്ട് ഡിഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക എന്നതാണ്. രണ്ട് ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില ഉയരുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്നും അത് മനുഷ്യവംശത്തിന്റെയും മറ്റ് ജീവജാലങ്ങളുടെയും അതിജീവനത്തിന് പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് ശാസ്ത്രജ്ഞർ (Scientist) അഭിപ്രായപ്പെടുന്നത്.


ALSO READ: Greece Wildfire: ​ഗ്രീസിൽ കാട്ടുതീ പടരുന്നു; കത്തിനശിച്ചത് നൂറുകണക്കിന് വീടുകള്‍


ഇന്ത്യയിലെ കാലാവസ്ഥയിലും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് ഐപിസിസി മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ചൂട് വർധിക്കും. ശൈത്യം കുറയും. ഉഷ്ണ തരം​ഗത്തിന്റെ തോത് വർധിക്കും. വരൾച്ച, കനത്ത മഴ, ചുഴലിക്കാറ്റ് എന്നിവയ്ക്ക് സാധ്യത കൂടുമെന്നും പഠനം വ്യക്തമാക്കുന്നു. കാർഷിക-പാരിസ്ഥിതിക രം​ഗത്ത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പഠനത്തിൽ പറയുന്നു.


സമുദ്രജലവിതാനം വർധിക്കുമെന്നും ഐപിസിസി പഠനത്തിൽ പറയുന്നു. ഇന്ത്യൻ കടൽതീരങ്ങളിൽ കടലേറ്റം ഇനിയും രൂക്ഷമായേക്കും. ഇന്ത്യയുടെ സമുദ്ര മേഖലയിൽ ആ​ഗോള ശരാശരിയേക്കാൾ ഉയർന്ന തോതിലാണ് താപനില വർധിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. മനുഷ്യന്റെ ഇടപെടലുകളാണ് ആ​ഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും (Climate change) മൂലകാരണം. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 66 രാജ്യങ്ങളിൽ നിന്നുള്ള 234 ശാസ്ത്രജ്ഞരുടെ പഠനങ്ങൾ ക്രോഡീകരിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.