Grammy Awards 2023: മൂന്നാം തവണയും ഗ്രാമി അവാർഡ് നേടി റിക്കി കേജ്, അവാര്‍ഡ് വിജയികള്‍ ഇവരാണ്
Grammy Awards 2023: ലോസ് ഏഞ്ചൽസിലെ Crypto.com അരീനയിൽ നടന്ന ഗ്രാമി അവാർഡുകളിൽ ലോകമെമ്പാടുമുള്ള ശ്രദ്ധേയമായ മുഖങ്ങൾ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു
Grammy Awards 2023: ഗ്രാമി അവാർഡ് പ്രഖ്യാപിച്ചു. സംഗീത ലോകത്തെ ഏറ്റവും വലിയ അവാർഡുകളിലൊന്നായ ഗ്രാമി അവാർഡ് നേടുക എന്നത് ലോകത്തിലെ ഏതൊരു ഗായകരുടെയും സ്വപ്നമാണ്.
സംഗീത ലോകത്തെ 'ഓസ്കാർ' എന്നാണ് ഗ്രാമി അവാര്‍ഡ് അറിയപ്പെടുന്നത്. ഈ അവാര്‍ഡ് എല്ലാ വര്‍ഷവും സംഗീത ലോകവുമായി ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബന്ധമുള്ള ആളുകള്‍ക്ക് നൽകപ്പെടുന്നു.
Also Read: #Avalkoppam: #അവൾക്കൊപ്പത്തിന്‍റെ അൻപതാം ദിവസം, വികരഭരിതമായി സംവിധായകന്‍റെ പോസ്റ്റ്
65-ാമത് ഗ്രാമി അവാർഡ് ആണ് കഴിഞ്ഞ ഞായറാഴ്ച നടന്നത്. ജനപ്രിയ ഹാസ്യനടൻ ട്രെവർ നോഹാണ് ചടങ്ങിന് ആതിഥേയത്വം വഹിച്ചത്. ലോസ് ഏഞ്ചൽസിലെ Crypto.com അരീനയിൽ നടന്ന ഗ്രാമി അവാർഡുകളിൽ ലോകമെമ്പാടുമുള്ള ശ്രദ്ധേയമായ മുഖങ്ങൾ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.
അമേരിക്കന്‍ പ്രഥമ വനിത ജിൽ ബൈഡൻ, വയോള ഡേവിസ്, ഡ്വെയ്ൻ ജോൺസൺ, കാർഡി ബി, ജെയിംസ് കോർഡൻ, ബില്ലി ക്രിസ്റ്റൽ, ഒലീവിയ റോഡ്രിഗോ, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗ്രാമി ജേതാക്കളെ കുറിച്ച് പറയുമ്പോൾ, ബിയോൺസ് നോൾസ് രണ്ട് അവാര്‍ഡുകള്‍ നേടി. തന്‍റെ 'ബ്രേക്ക് മൈ സോൾ' എന്ന ഗാനത്തിന് മികച്ച നൃത്തം/ഇലക്‌ട്രോണിക് റെക്കോർഡിംഗ്, രണ്ടാമത്തെ ഗാനമായ 'പ്ലാസ്റ്റിക് ഓഫ് ദി സോഫ' എന്ന ഗാനത്തിന് മികച്ച പരമ്പരാഗത പെർഫോമൻസ് എന്നിവയാണ് സ്വന്തമാക്കിയത്. ഈ രണ്ടു ഗാനങ്ങളും അവരുടെ 2022ല്‍ പുറത്തിറങ്ങിയ "Renaissance" എന്ന ആൽബത്തിൽ നിന്നുള്ളതാണ്.
അതേസമയം, ബിയോൺസ് നോൾസ് അവാർഡ് ദാന പങ്കെടുത്തിരുന്നില്ല. ബിയോൺസ് നോൾസിന് 9 ഗ്രാമി നോമിനേഷനുകളാണ് ലഭിച്ചത്. ഇതുവരെ അവര്‍ 31 ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്.
അതേ സമയം, ഗ്രാമി അവാര്‍ഡില്‍ ഇന്ത്യയും തിളങ്ങി. ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിന് ഇന്ത്യയുടെ റിക്കി കേജും ഈ വർഷം ഗ്രാമി പുരസ്കാരം നേടി. ഇതുവരെ മൂന്ന് ഗ്രാമി അവാർഡുകളാണ് ഈ സംഗീത സംവിധായകന്‍ നേടിയത്. കഴിഞ്ഞ ദിവസം നേടിയ അവാര്‍ഡോടെ സംഗീതലോകത്ത് നിന്നും മൂന്ന് ഗ്രാമി അവാര്‍ഡുകള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഇദ്ദേഹം മാറി. പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡായ ദി പോലീസിന്‍റെ ഡ്രമ്മറായ സ്റ്റുവർട്ട് കോപ്‌ലാൻഡുമായി റിക്കി അവാർഡ് പങ്കിട്ടു.
Grammy Awards 2023: ഗ്രാമി അവാര്‍ഡ് വിജയികളുടെ മുഴുവൻ പട്ടികയും ഇവിടെ കാണാം
മികച്ച മ്യൂസിക് വീഡിയോ: ടെയ്‌ലർ സ്വിഫ്റ്റ്, 'ഓൾ ടൂ വെൽ: ദി ഷോർട്ട് ഫിലിം'
മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ: റിക്കി കേജ് ഓഫ് ഇന്ത്യ - ഡിവൈൻ ടൈഡ്സ്
മികച്ച നൃത്തം/ഇലക്‌ട്രോണിക് ആൽബം: ബിയോൺസ് - Renaissance
മികച്ച റാപ്പ് ആൽബം: കെൻഡ്രിക്ക് ലാമർ - മിസ്റ്റർ മൊറേൽ & ദ ബിഗ് സ്റ്റെപ്പേഴ്സ്
മികച്ച മ്യൂസിക് സിറ്റി ആൽബം - ബാഡ് ബണി - ഉൻ വെറാനോ സിൻ ടി
മികച്ച പോപ്പ് ജോഡി/ഗ്രൂപ്പ് പ്രകടനം – സാം സ്മിത്ത് കിം പെട്രാസ് – അൺഹോളി
മികച്ച കൺട്രി ആൽബം - വില്ലി നെൽസൺ - എ ബ്യൂട്ടിഫുൾ ടൈം
മികച്ച R&B ഗാനം - ബിയോൺസ് - കഫ് ഇറ്റ്
മികച്ച പോപ്പ് വോക്കൽ ആൽബം - ഹാരി സ്റ്റൈൽസ് - ഹാരി ഹൗസ്
മികച്ച നൃത്തം/ഇലക്‌ട്രോണിക് റെക്കോർഡിംഗ് - ബിയോൺസ് - ബ്രേക്ക് മൈ സോൾ
മികച്ച ആഗോള സംഗീത പ്രകടനം - വൂട്ടർ കെല്ലർമാൻ, ജാക്വസ് ബാന്റ്‌വിനി, നോംസെബോ സിക്കോഡ് - ബേത്ത്
മികച്ച കൺട്രി സിംഗർ സിംഗിൾ പെർഫോമൻസ് - വില്ലി നെൽസൺ - ലൈവ് ഫോർ എവർ
മികച്ച R&B പ്രകടനം - മുനി ലോംഗ്
മികച്ച റാപ്പ് പ്രകടനം - കെൻഡ്രിക്ക് ലാമർ - ദി ഹാർട്ട് ഭാഗം 5
മികച്ച മെറ്റൽ പ്രകടനം - ടോണി ഇയോമിക്കൊപ്പം ഓസി ഓസ്ബോൺ - ഡിഗ്രഡേഷൻ റൂൾസ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...