New Delhi: ഒരൊറ്റ ട്വീറ്റിലൂടെ(Tweet) ഇന്ത്യ മുഴുവൻ വൈറലായ ഒരു കൊച്ചു പെൺകുട്ടി 18 വയസ്സ് മാത്രമേയുള്ളുവെങ്കിലും ലോകോത്തര ശ്രദ്ധ നേടിയ നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരി. ആരാണ് ​ഗ്രേറ്റ തുൻബർ​ഗ്. രാജ്യം മുഴുവൻ ഒരു പോലെ ചോദിച്ച ചോദ്യമാണിത്. സ്വീഡനിലെ ഒരു പരിസ്ഥിതി പ്രവർത്തകയാണ് ​ഗ്രേറ്റ. 2018-ൽ സ്കൂളിൽ പഠിക്കുന്ന സമയത്താണ് ​ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടന അവർ തുടങ്ങുന്നത്.സ്കൂൾ പഠനം ഒഴിവാക്കി സ്വീഡിഷ് പാർലമെന്റിന് മുൻപിൽ ​ഗ്രേറ്റ സമരം ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കയ്യിലെ പ്ലക്കാർഡിൽ ഇങ്ങനെ എഴുതിയിരുന്നു. സ്കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്.സമരകാലത്താണ് ഐക്യാരാഷ്ട്രസഭയിലെ(UN) രാഷ്ട്ര തലനവൻമാരുമായി സംസാരിക്കാൻ അവസരം ലഭിച്ചത്. 16ാം വയസ്സിൽ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയെ ​ഗ്രേറ്റ അതിസംബോധന ചെയ്തു സംസാരിച്ചു. ലക്ഷക്കണക്കിന് പേരാണ് അന്ന് ​ഗ്രേറ്റയുടെ പ്രസം​ഗം കേട്ടത്.


ALSO READ: Sunny Leone നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു,29 ലക്ഷം തട്ടിച്ചെന്ന് പരാതി


പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിന്ന ആ 16 കാരി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾട് ട്രംപിനോട്(Donald Trump) വരെയും കൊമ്പ് കോർത്തു. 2019ലെ ടൈംസിന്റെ പേഴ്സൺ ഒാഫ് ദ ഇയർ ആയി ​ഗ്രേറ്റയെ തിരഞ്ഞെടുത്തു. 2021-ൽ നോബൽ സമ്മാനത്തിനായി ​ഗ്രേറ്റയുടെ പേരും നോമിനേറ്റ് ചെയ്യപ്പെട്ടു. സ്വീഡിഷ് ​ഗായിക മലേന ഏർണ്മാന്റെയും നടൻ സ്വാന്റെ തുൻബർ​ഗിന്റെയും മകളാണ് ​ഗ്രേറ്റ.


ALSO READ: Gold Smuggling Case: എൻഐഎ charge sheet സമർപ്പിച്ചത് ഭീകരവാദത്തിന് തെളിവില്ലാതെ


ഇന്ത്യയിൽ കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യ​ദാർഢ്യം പ്രഖ്യാപിച്ചുള്ള ​ഗ്രേറ്റയുടെ ട്വീറ്റായിരുന്നു രാജ്യമൊട്ടാകെ അവരുടെ പേര് ഉയർന്ന് കേൾക്കാനുണ്ടായ കാരണം. പോപ് ​ഗായക റിഹാനയും(Rihana) ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിൽ ഒൗദ്യോ​ഗിക പത്രക്കുറിപ്പ് വരെ ഇറക്കിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.