Rihanna ശരീരം പ്രദ‍ര്‍ശിപ്പിക്കുന്ന Porn Singer എന്ന് കങ്കണ; നടിയുടെ പഴയ ദൃശ്യങ്ങൾ കുത്തിപ്പൊക്കി പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ഒരു ട്വീറ്റ് കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍  നിറഞ്ഞു നില്‍ക്കുകയാണ്  അമേരിക്കൻ പോപ്പ് ഗായിക റിഹാന

Written by - Zee Malayalam News Desk | Last Updated : Feb 4, 2021, 01:13 AM IST
  • ഒരു ട്വീറ്റ് കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമേരിക്കൻ പോപ്പ് ഗായിക റിഹാന
  • നമ്മള്‍ ഇത് എന്തുകൊണ്ട് സംസാരിക്കുന്നില്ല ? എന്ന് കര്‍ഷക സമരത്തെ മുന്‍നിര്‍ത്തി റിഹാന (Rihana) ട്വീറ്റിലൂടെ ചോദിച്ച ചോദ്യമാണ് വന്‍ വിമര്‍ശനത്തിനു ഇടയാക്കിയത്.
Rihanna ശരീരം  പ്രദ‍ര്‍ശിപ്പിക്കുന്ന Porn Singer എന്ന്   കങ്കണ; നടിയുടെ  പഴയ ദൃശ്യങ്ങൾ കുത്തിപ്പൊക്കി പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ഒരു ട്വീറ്റ് കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍  നിറഞ്ഞു നില്‍ക്കുകയാണ്  അമേരിക്കൻ പോപ്പ് ഗായിക റിഹാന

നമ്മള്‍ ഇത് എന്തുകൊണ്ട് സംസാരിക്കുന്നില്ല ? എന്ന് കര്‍ഷക സമരത്തെ മുന്‍നിര്‍ത്തി റിഹാന  (Rihanna) ട്വീറ്റിലൂടെ  ചോദിച്ച ചോദ്യമാണ് വന്‍ വിമര്‍ശനത്തിനു ഇടയാക്കിയത്. 

എന്നാല്‍ അതിലുപരി റിഹാനയ്ക്കെതിരെ രൂക്ഷമായ രീതിയിൽ വ്യക്ത്യാധിക്ഷേപവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ബോളിവുഡ് താരം   കങ്കണ റണൗത് (Kangana Ranaut). പോൺ സിംഗർ (Porn Singer) എന്നു വിളിച്ചാണ് കങ്കണ റിഹാനയെ അധിക്ഷേപിച്ചിരിക്കുന്നത്.

ശരീരവും സ്വകാര്യ ഭാഗങ്ങളും പ്രദർശിപ്പിച്ചാണ് റിഹാന സംഗീതത്തെ വിൽക്കുന്നതെന്നും പ്രായപൂർത്തിയായവർക്ക് മാത്രം കാണാൻ കഴിയുന്നതാണ് അവരുടെ സംഗീതമെന്നും കങ്കണ പറഞ്ഞു. ശരീരഭാഗം കാണിക്കാതെ സ്വന്തം സംഗീതം വിൽക്കാൻ കഴിവില്ലാത്തവളാണ് റിഹാനയെന്നും കക്കണ ട്വീറ്റ് ചെയ്തു. 

എന്നാല്‍, ഇന്ത്യയുടെ  ആഭ്യന്തര വിഷയത്തില്‍ അഭിപ്രായം പറഞ്ഞ  രിഹാനയോട് യോജിക്കാത്ത ഇന്ത്യന്‍ സമൂഹം പക്ഷെ കങ്കണയുടെ പ്രതികരണത്തെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു.  കങ്കണയുടെ പ്രസ്താവനയ്ക്കു പിന്നാലെ ട്രോളുകളുടെ പെരുമഴയായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കങ്കണ അഭിനയിച്ച ചിത്രങ്ങളിലെ നഗ്നതാ പ്രദർശനമുള്ള ഭാഗങ്ങളാണ് ട്രോളന്മാർ കുത്തിപ്പൊക്കിയത്. ഫോട്ടോ ഷൂട്ടുകളിലേയും ജഡ്ജ്മെന്റൽ ഹേ ക്യാ പോലുള്ള ചിത്രങ്ങളിലേയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

Also read: Rihanna, ​Greta Thunberg, Mia Khalifa, എന്നിവർക്കതിരെ MEA; കാര്യങ്ങളുടെ വസ്തുത മനസിലാക്കിട്ട് വിമർശിക്കുയെന്ന് വിദേശകാര്യ മന്ത്രാലയം

ലോകത്ത് ഏറ്റവും അധികം ട്വിറ്റർ ഫോളോവേഴ്സുള്ള നാലാമത്തെ വ്യക്തിയാണ് റിഹാന. ട്വീറ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ട്വീറ്റ് ട്രെന്‍ഡിഗായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News