കൊറോണ വാക്സിൻ നിർമ്മാതാക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്.  ഹാക്കർമാർ സൈബർ ആക്രമണം നടത്തുന്നത് ഗവേഷകരേയും ആശുപത്രികളേയും
ലക്ഷ്യമിട്ടാണ്.    


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമണത്തിന് (Cyber attack) ലക്ഷ്യമിടുന്നതിന് പിന്നിൽ സ്ട്രോൺടിയം അഥവാ ഫാൻസി ബിയർ, ഉത്തരകൊറിയയിലെ സിൻക്, സെറിയം എന്നീ കുപ്രസിദ്ധ ഹാക്കിങ് സംഘങ്ങളാണ് എന്നാണ് നിഗമനം.   ഇരുരാജ്യങ്ങളിലേയും സർക്കാർ ഏജൻസികളുമായി ഇവർക്ക് ബന്ധമുണ്ട്.  ഇവർ ഇരു രാജ്യങ്ങളിലേയും സർക്കാർ ഏജൻസികളുമായി ബന്ധമുള്ളവരാണ്.


Also read: Work from home കാരണം കമ്പ്യൂട്ടർ വിൽപന റെക്കോർഡിൽ..! 


ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത് ഇന്ത്യ, കാനഡ, ഫ്രാൻസ്, ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളിലെ ഗവേഷകരേയും ആശുപത്രികളേയുമാണ്.  റഷ്യയിലേയും ഉത്തരകൊറിയയിലേയും ഹാക്കർമാരാണ് ഇതിന് പിന്നിലെന്നും ഇതിനെ തടയാൻ മൈക്രോസോഫ്റ്റ് ഉത്പന്നങ്ങൾക്ക് കഴിയുമെന്നും മൈക്രോസോഫ്റ്റ് (Microsoft) വൈസ് പ്രസിഡന്റ് ടോം ബർട്ട് പറഞ്ഞു. 


റിക്രൂട്ടർമാർ എന്ന നിലയിൽ ഇ-മെയിലുകൾ അയച്ചാണ് ഇവർ സൈബർ ആക്രമണം നടത്തുന്നത് അതും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളെന്ന വ്യാജേനയാണ് ഇ മെയിലുകൾ അയക്കുന്നത്.  ഇങ്ങനെയാണ് ഇവർ സെറിയം വാക്സിൻ ഗവേഷകരെ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്.  ഇങ്ങനെ ഹാക്കർമാർ ലക്ഷ്യമിടുന്ന കമ്പനികളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ടോം ബർട്ട് വ്യക്തമാക്കിയിട്ടുണ്ട്.     


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)