ദക്ഷിണ കൊറിയയിൽ ഹാലോവിൻ ആഘോഷങ്ങൾക്കിടയിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 151 ആയി ഉയർന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നൂറിലധികം പേർക്ക് സംഭവത്തെ തുടർന്ന് പരിക്കേറ്റിട്ടുണ്ട്. ഇതിൽ തന്നെ 19 പേരുടെ ആരോഗ്യ നില അതീവ ഗുരുതരനിലയിലാണ്. ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സോളിലാണ് സംഭവം നടന്നത്. മരിച്ചരവറിൽ ഏറെയും ചെറുപ്പക്കാരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാലോവീൻ  ആഘോഷങ്ങൾക്കായി ഒരു ലക്ഷത്തിലധികം പേരാണ് സോളിൽ എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിക്കേറ്റവരിൽ ചിലർക്ക് ഹൃദയസ്തംഭനമുണ്ടാകുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സോളിലെ ഇട്ടാവ ന​ഗരത്തിലാണ് ദുരന്തം ഉണ്ടായത്. പലർക്കും ശ്വാസ തടസവും ഹൃദയസ്തംഭനവും ഉണ്ടായെന്നാണ് റിപ്പോർട്ട്.  ഇന്നലെ, ഒക്ടോബർ 29 രാത്രി പത്തരയോടെ ആയിരുന്നു സംഭവം നടന്നത്. നഗരത്തിലെ ഹാമിൽട്ടൻ ഹോട്ടലിനു സമീപമാണ് അപകടം ഉണ്ടായത്. ആഘോഷങ്ങൾക്കിടയിൽ ഒരു പ്രമുഖ വ്യക്തി എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായ ചർച്ച.


ALSO READ: തെക്കൻ കൊറിയയിൽ വൻ ദുരന്തം; ഹലോവീൻ ആഘോഷത്തിനിടെ 120 മരണം


ദുരന്തത്തിന്റെ സാഹചര്യത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് രോഗബാധയ്ക്ക് ശേഷമുള്ള ആദ്യത്തെ ആഘോഷമായതിനാലാണ് ആളുകൾ തടിച്ച് കൂടിയതെന്നും സൂചനയുണ്ട്. ഇടുങ്ങിയ തെരുവിൽ ഒരു വലിയ ജനക്കൂട്ടം തിങ്ങി നിന്നതിന്റെ പിന്നാലെയാണ് ദുരന്തം ഉണ്ടായത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.