Hamas chief`s killing: `അവന്റെ രക്തത്തിൽ പ്രതികാരം ചെയ്യേണ്ടത് ഞങ്ങളുടെ കടമ`; തിരിച്ചടിക്കാൻ ഉത്തരവിട്ട് ആയത്തൊള്ള ഖമേനി
ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മരണത്തില്‍ തിരിച്ചടിക്കാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. യെമന്‍, സിറിയ, ഇറാഖ് തുടങ്ങി സഖ്യസേനകളെ ഉൾപ്പെടുത്തി കൊണ്ടുള്ള ആക്രമണവും പരിഗണനയിലെന്ന് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മരണത്തില്‍ തിരിച്ചടിക്കാൻ ഒരുങ്ങി ഇറാൻ. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി ഇസ്രായേലിനെ ആക്രമിക്കാന്‍ ഉത്തരവിട്ടതായി റിപ്പോർട്ട്. ബുധനാഴ്ച ഇറാന്റെ പരമോന്നത ദേശീയ സുരക്ഷ കൗണ്‍സിലില്‍ നടന്ന യോഗത്തിലാണ് പകരം ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് തിരിച്ചടിയുണ്ടാവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. അവന്റെ രക്തത്തിൽ പ്രതികാരം ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഖമേനിയ ആക്രമണത്തിന് ആഹ്വാനം ചെയ്തതെന്നാണ് വിവരം.
എത്ര ശക്തമായി തിരിച്ചടിക്കുമെന്ന് അറിയില്ലായെന്നും ടെല്‍ അവിവിനും ഹൈഫയ്ക്കുമിടയിലുള്ള സൈനിക കേന്ദ്രങ്ങളില്‍ ഡ്രോണ്‍സും മിസൈലുമുപയോഗിച്ച് കൊണ്ടുള്ള സംയോജിത ആക്രമണമാണ് ഇറാൻ നേതൃത്വം ലക്ഷ്യമിടുന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യെമന്‍, സിറിയ, ഇറാഖ് തുടങ്ങി സഖ്യസേനകളെ ഉൾപ്പെടുത്തി കൊണ്ടുള്ള ആക്രമണവും ഇറാന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം.
ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഇറാനും ഹമാസും മുന്നേ ആരോപിച്ചിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. ഇസ്രയേൽ ഇറാനിലെ പ്രമുഖരെ വധിക്കുന്നത് ഇതാദ്യമായിട്ടല്ല. ഇറാനിലെ ആണവ ശാസ്ത്രജ്ഞര്‍, മിലിട്ടറി കമാന്‍ഡറുകൾ ഉൾപ്പെടെ അനേകരെ മുമ്പും കൊലപ്പെടുത്തിയിട്ടുണ്ട്.
പത്തുമാസമായി തുടരുന്ന ഗസ യുദ്ധത്തില്‍ ഇസ്രായേലിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇറാൻ ശ്രമിക്കുന്നുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രിലില്‍ നൂറോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കൊണ്ടുള്ള ആക്രമണം നടത്തിയിരുന്നു. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ നിരവധി ഇറാനിയന്‍ സൈനിക കമാന്‍ഡര്‍മാരെ ഇസ്രായേൽ കൊന്നൊടുക്കിയതിനെ തുടർന്നാണ് ഡ്രോണുകളും മിസൈലുകളും കൊണ്ട് വലിയ ആക്രമണം നടത്തിയത്.
ഇറാനിലെ താമസസ്ഥലമായ ടെഹ്‌റാനില്‍ വച്ചാണ് ഹനിയെ കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ അംഗരക്ഷകനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ടാണ് ഹനിയെ ഇറാനില്‍ എത്തിയത്. ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഖമേനിയുമായി കൂടിക്കാഴ്ച നടത്തി.
പാലസ്തിന്‍ സംഘടനയുടെ ശക്തനായ നേതാവും അന്താരാഷ്ട്ര നയതന്ത്രത്തിന്റെ മുഖവുമായിരുന്നു കൊല്ലപ്പെട്ട ഹനിയെ. 1980 ലാണ് ഹനിയെ ഹമാസില്‍ ചേരുന്നത്. 2019 മുതൽ ഹനിയെ ഖത്തറില്‍ താമസമാക്കി. ഖത്തറില്‍ താമസിച്ചായിരുന്നു ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.