Hamas leader killed: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടു; മൗനം പാലിച്ച് ഇസ്രായേല്‍
ഇറാനിലെ താമസസ്ഥലമായ ടെഹ്‌റാനില്‍ നടന്ന ആക്രമണത്തിൽ ഹമാസ് രാഷ്ട്രീയ തലവനും നയതന്ത്രജ്ഞനുമായ ഇസ്മയില്‍ ഹനിയെ കൊല്ലപ്പെട്ടു.
ഹമാസ് രാഷ്ട്രീയ തലവനും നയതന്ത്രജ്ഞനുമായ ഇസ്മയില്‍ ഹനിയെ (62) കൊല്ലപ്പെട്ടു. ഇറാനിലെ അദ്ദേഹത്തിന്റെ താമസസ്ഥലമായ ടെഹ്‌റാനില്‍ നടന്ന ആക്രമണത്തിലാണ് മരണം. വെടിയേറ്റതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ അംഗരക്ഷകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ ഇസ്രായേല്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹനിയെയെ വധിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനെതുടർന്നാണ് ഇസ്രായേൽ വെല്ലുവിളി ഉയർത്തിയത്.
ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ മരണം സ്ഥിരീകരിച്ച് കൊണ്ടുള്ള പ്രസ്താവന പുറത്തുവിട്ടത്. കൊലപാതകം ഭീരുത്വം നിറഞ്ഞതാണെന്നും വെറുതെയിരിക്കില്ലായെന്നും ഹമാസ് പ്രതിനിധി മൂസ അബു മര്‍സൂക് പ്രതികരിച്ചു. ഈ കൊലപാതകം ഇറാനും ഇസ്രായേലും തമ്മിലുള്ള പ്രശ്നങ്ങളെ രൂക്ഷമാക്കുമെന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ അന്വേഷണം ആരംഭിച്ചു.
Read Also: ദുരന്തത്തിനിടെ ആശ്വാസ വാർത്ത; ചെളിയിൽ പുതഞ്ഞയാളെ രക്ഷപ്പെടുത്തി
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ടാണ് ഹനിയെ ഇറാനില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ പരമോന്നത നേതാവ് ആയതൊല്ലാ അലി ഖമേനിയുമായി കൂടിക്കാഴ്ച നടത്തിയിരന്നു.
ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാല് ചെറുമക്കളും കൊല്ലപ്പെട്ടിരുന്നു. ഹാസിം, അമീര്‍, മുഹമ്മദ് എന്നിവരാണ് മക്കൾ. 2019 മുതലാണ് ഹനിയെ ഖത്തറില്‍ താമസമാക്കിയത്. ഖത്തറില്‍ താമസിച്ചായിരുന്നു ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്.
1963ല്‍ ഗസയിലെ ഷാതി അഭയാര്‍ത്ഥി ക്യാമ്പിലാണ് ഹനിയെ ജനിച്ചത്. ഹമാസിന്റെ സ്ഥാപകനും ആത്മീയ തോവുമായിരുന്ന ഷെയ്ഖ് അഹമ്മദ് യാസിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളെന്ന നിലയിലാണ് ആദ്യമായി പ്രശസ്തി നേടിയത്. 1980 ലാണ് ഹനിയെ ഹമാസില്‍ ചേരുന്നത്. 2006ല്‍ ഹമാസ് നിയമസഭ ഇലക്ഷനില്‍ ജയിച്ചതിന് ശേഷം പാലസ്തീന്‍ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. 1989ല്‍ ഇസ്രായേല്‍ ജയിലിലടച്ച ഹനിയയെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് മോചിച്ചത്. പാലസ്തിന്‍ സംഘടനയുടെ ശക്തനായ നേതാവും അന്താരാഷ്ടട്ര നയതന്ത്രത്തിന്റെ മുഖവുമായിരുന്നു കൊല്ലപ്പെട്ട ഹനിയെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.