ന്യൂയോര്‍ക്ക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു. ന്യൂയോർക്കിൽ പരിപാടിക്കിടെയാണ് സംഭവം. അതേസമയം  പ്രഭാഷണം നടത്തുന്നതിനു മുന്‍പു സല്‍മാന്‍ റുഷ്ദിക്കു കുത്തേറ്റിരുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന് 75 വയസ്സുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷതൗക്വാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിപാടിയില്‍ പ്രഭാഷണം നടത്താന്‍ റുഷ്ദിയെ അവതാരകന്‍ ക്ഷണിച്ചതിനു തൊട്ടുപിന്നാലെ ഒരാള്‍ സ്റ്റേജില്‍ കയറി റുഷ്ദിയെ ഇടിച്ച് വീഴ്ത്തുകയും പിന്നാലെ കുത്തുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. സ്റ്റേജില്‍ വീണ റുഷ്ദിയെ പ്രഥമശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രിയിലേക്കു മാറ്റി. അദ്ദേഹത്തിൻറെ ആരോഗ്യ നില സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം അക്രമിയെ സംഭവസ്ഥലത്തുവച്ചു തന്നെ കാണികള്‍ ചേര്‍ന്നു പിടികൂടി.


ഇന്ത്യന്‍ വംശജനായ സല്‍മാന്‍ റുഷ്ദി. കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയിലാണ് താമസം. 1981ല്‍ പുറത്തുവന്ന 'മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍' എന്ന നോവലിലൂടെയാണ് സല്‍മാന്‍ റുഷ്ദി വിശ്വപ്രസിദ്ധിയിലേക്കുയര്‍ന്നത്. ഈ പുസ്തകത്തിന് ബുക്കര്‍ പുരസ്കാരം ലഭിച്ചിരുന്നു. 


1980-ൽ പുറത്ത് വന്ന അദ്ദേഹത്തിൻറെ സാത്താനിക് വേഴ്സസ് എന്ന പുസ്തകം വിവാദത്തിന് വഴി വെച്ചിരുന്നു. പുസ്തകം ഇറാനിലും നിരോധിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ