എന്റെ പിൻഗാമിയാവാൻ ഏറ്റവും യോഗ്യയായ വ്യക്തി ഹിലരി-ബരാക്ക് ഒബാമ
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകുന്ന ഹിലരി ക്ലിന്‍റന് പരസ്യ പിന്തുണയുമായി പ്രസിഡന്‍റ് ബറാക് ഒബാമ. തന്‍റെ പിൻഗാമിയാവാൻ ഏറ്റവും യോഗ്യയായ വ്യക്തി ഹിലരിയാണെന്ന് ഒബാമ പറഞ്ഞു. ഹിലരിക്ക് വേണ്ടി ഉടൻ പ്രചരണ രംഗത്തിറങ്ങും. ജൂൺ 15 ന് വിസ്കോൺസനിൽ ഹിലാരിയുടെ തിരഞ്ഞെടുപ്പു പ്രചരണ യോഗത്തിൽ താൻ പങ്കെടുക്കുമെന്നും അറിയിച്ചു.
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകുന്ന ഹിലരി ക്ലിന്‍റന് പരസ്യ പിന്തുണയുമായി പ്രസിഡന്‍റ് ബറാക് ഒബാമ. തന്‍റെ പിൻഗാമിയാവാൻ ഏറ്റവും യോഗ്യയായ വ്യക്തി ഹിലരിയാണെന്ന് ഒബാമ പറഞ്ഞു. ഹിലരിക്ക് വേണ്ടി ഉടൻ പ്രചരണ രംഗത്തിറങ്ങും. ജൂൺ 15 ന് വിസ്കോൺസനിൽ ഹിലാരിയുടെ തിരഞ്ഞെടുപ്പു പ്രചരണ യോഗത്തിൽ താൻ പങ്കെടുക്കുമെന്നും അറിയിച്ചു....ഹിലരിയും സാൻഡേഴ്സും തമ്മിൽ പ്രൈമറിയിൽ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ടുപേരും രാജ്യത്തിന്‍റെ പുരോഗതിക്കായി അഹോരാത്രം പ്രവർത്തിക്കുന്നവരാണെന്നും ഒബാമ വ്യക്തമാക്കി.ഇലക്ഷനിൽ നിന്നും പിന്മാറിയ ബെർണി സാൻഡേഴ്സിന്റെ പ്രവർത്തനങ്ങളെ ഒബാമ അനുമോദിയ്ക്കുകയും യുവതലമുറയെ ആകർഷിക്കാനും കൂടെ നിർത്താനും ബെർണി സാൻഡേഴ്സിനു കഴിഞ്ഞത് ഡെമോക്രാറ്റി പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ഏറെ സഹായകമാവുമെന്നും കൂട്ടി ചേര്‍ത്തു
2008ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒബാമയോട് മത്സരിച്ച് പരാജയപ്പെട്ട ഹിലരിയെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.കഴിഞ്ഞ സൂപ്പർ ചൊവ്വയിൽ നടന്ന ആറ് പ്രൈമറികളിൽ നാലെണ്ണത്തിൽ ഹിലരിയും രണ്ടെണ്ണത്തിൽ ബേണി സാൻഡേഴ്സും വിജയിച്ചിരുന്നു. ജൂലൈയിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിലാണ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.