ദുബായ് : പരിശുദ്ധ കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ റഷ്യ റോം സന്ദർശനത്തിന് പുറപ്പെട്ട മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ഉന്നത തല സംഘം ദുബായിൽ എത്തി.റഷ്യയിലും റോമിലും പര്യടനം നടത്തുന്ന മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നയിക്കുന്ന ഉന്നത തല സംഘം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻകൂടിയായ ബെന്ധിക്ട് മൂന്നാമൻ മാർപ്പാപ്പയുമായും നിർണ്ണായക കൂടിക്കാഴ്ച്ച നടത്തും. റഷ്യൻ ഓർത്തഡോൿസ്‌ സഭയുടെ നേതൃത്വവും പരിശുദ്ധ കാതോലിക്ക ബാവക്കും സംഘത്തിനും വിരുന്നൊരുക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സഹോദര ക്രൈസ്തവ സഭകളുമായി നിരവധി ചർച്ചകളും പല കാര്യങ്ങളിലും ഒരുമിച്ച് നീങ്ങുവാനുള്ള നടപടികളും പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ചുമതല ഏറ്റത് മുതൽ  നടക്കുന്നുണ്ട്. സഹോദര ക്രൈസ്തവസഭകളുമായി മികച്ച ബന്ധം കേരളത്തിൽ സൂക്ഷിക്കുന്ന ഓർത്തഡോൿസ്‌ സഭയുടെ പരമാധ്യക്ഷൻ മാർപാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചകളും ചർച്ചകളും ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകർ നോക്കി കാണുന്നത്.


ALSO READ: മരിച്ചു പോയ ആരും എഴുന്നേറ്റ് പുതുപ്പള്ളിയിലേക്ക് വോട്ട് ചെയ്യാൻ വരേണ്ട; വി ‍ഡി സതീശൻ


ഇതിനിടെ  യാത്രാ മദ്ധ്യേ ദുബായിൽ  പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയേയും , പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അഭി. യൂഹാനോൻ മാർ ദിമത്രിയോസ് മെത്രാപ്പോലീത്ത,  ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, ഫാ. ഗീവർഗീസ് ജോണ്‍സണ്‍ എന്നിവരെയും ദുബായ് എയർപോർട്ടിൽ  സ്വീകരിച്ചു. ഞായറാഴ്ച ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ കാതോലിക്കാ ബാവാ തിരുമേനി വിശുദ്ധ കുർബ്ബാനയ്ക്ക് പ്രധാന കാർമ്മികത്വം വഹിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.