V D Satheesan: മരിച്ചു പോയ ആരും എഴുന്നേറ്റ് പുതുപ്പള്ളിയിലേക്ക് വോട്ട് ചെയ്യാൻ വരേണ്ട; വി ‍ഡി സതീശൻ

Puthupally By Election 2023: വന്നിട്ടുണ്ടെങ്കിൽ അന്ന് തൃക്കാക്കരയിൽ വന്നവന്റെ അവസ്ഥയാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 03:22 PM IST
  • കൂടാതെ പുതുപ്പള്ളിയിൽ പ്രചാരണം നടക്കുന്ന ഈ വേളയിൽ എങ്കിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
  • തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ അതിന്റെ അവസാന ഘട്ടത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പോളിങ് ബൂത്തിലേക്ക് എത്തുന്നത്.
V D Satheesan: മരിച്ചു പോയ ആരും എഴുന്നേറ്റ് പുതുപ്പള്ളിയിലേക്ക് വോട്ട് ചെയ്യാൻ വരേണ്ട; വി ‍ഡി സതീശൻ

കോട്ടയം: കള്ളവോട്ട് ചെയ്യാനായി ആരും പുതുപ്പള്ളിയിലേക്ക് വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വോട്ട് ചെയ്യാൻ ഒരു  എത്താൻ കഴിയാത്തവരുടെ ലിസ്റ്റ് കയ്യിൽ ഉണ്ടെന്നും ഈ വിവരങ്ങൾ സെപ്റ്റംബര്‍ 5-ന് പോളിങ് ആരംഭിക്കുന്നതിന് മുമ്പ് 182 ബൂത്തിലും പ്രിസൈ‍‍ഡിങ് ഓഫീസറെ ഏൽപ്പിക്കും. അതിൽ മരിച്ചു പോയവരും മറ്റു കാരണങ്ങൾ കൊണ്ട് എത്താൻ കഴിയാത്തവരും ഉണ്ട്. ഏതെങ്കിലും ഒരാള്‍ കള്ളവോട്ട് ചെയ്താല്‍ മനസ്സിലാകും.

പ്രിസൈഡിങ് ഓഫീസര്‍ക്കും അതിന്റെ ഉത്തരവാദിത്വമുണ്ട്. അതുകൊണ്ട് തന്നെ മരിച്ചു പോയവരാരും അന്നത്തെ ദിവസം വോട്ട് ചെയ്യാനായി എഴുന്നേറ്റ് വരേണ്ടതില്ലെന്നും വിഡി സതീശൻ പറഞ്ഞു. വന്നിട്ടുണ്ടെങ്കിൽ അന്ന് തൃക്കാക്കരയിൽ വന്നവന്റെ അവസ്ഥയാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ പുതുപ്പള്ളിയിൽ പ്രചാരണം നടക്കുന്ന ഈ വേളയിൽ എങ്കിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ അതിന്റെ അവസാന ഘട്ടത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പോളിങ് ബൂത്തിലേക്ക് എത്തുന്നത്.

ALSO READ: പട്രോളിം​ഗിനിടെ പോലീസുകാർക്ക് നേരെ ആക്രമണം; അഞ്ചം​ഗ സംഘത്തിന്റെ ആക്രമണത്തിൽ എസ്ഐക്ക് പരിക്ക്

രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറമായി ഈ തിരഞ്ഞെടുപ്പില്‍ ജാതി-മത ചിന്തകള്‍ക്കതീതമായി യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസം ഞങ്ങള്‍ക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മുൻമുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മന്‍ചാണ്ടി അന്തരിച്ച് 22ന് ദിവസങ്ങൾക്ക് ശേഷമാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News