Missile Attack: ചെങ്കടലിലെ ഹൂതി ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു; നാലുപേർക്ക് പരിക്ക്!
Houthi Missile Attack: ഇതാദ്യമായിട്ടാണ് കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന മിസൈൽ ആക്രമണത്തിൽ ജീവൻ പൊലിയുന്നത്. കരീബിയൻ രാജ്യമായ ബാർബഡോസിന് വേണ്ടി സർവീസ് നടത്തുകയായിരുന്നു കപ്പൽ.
വാഷിംഗ്‌ടൺ: ചെങ്കടലിലെ ഹൂതി ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള എംവി ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ നാലു ജീവനക്കാരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
Also Read: മിസൈൽ ആക്രമണം, ഇസ്രയേലിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; 2 മലയാളികൾക്ക് പരിക്ക്
ആക്രമണത്തിൽ തീപിടിച്ച കപ്പലിന് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതാദ്യമായിട്ടാണ് കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന മിസൈൽ ആക്രമണത്തിൽ ജീവൻ പൊലിയുന്നത്. കരീബിയൻ രാജ്യമായ ബാർബഡോസിന് വേണ്ടി സർവീസ് നടത്തുകയായിരുന്നു കപ്പൽ. അതിനിടയിലായിരുന്നു ആക്രമണം. ആക്രമണം ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുകയും നാവികരുടെ ജീവനെടുക്കുകയും ചെയ്തുവെന്ന് മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചതായിട്ടാണ് റിപ്പോർട്ട്.
Also Read: ധനശക്തി യോഗം നൽകും സമ്പത്ത്, ഐശ്വര്യം, ഭാഗ്യം ഒപ്പം ആകസ്മിക ധനനേട്ടവും!
ഒരു ഇന്ത്യക്കാരനും നാല് വിയറ്റ്നാം പൗരൻമാരും 15 ഫിലിപ്പീൻ പൗരന്മാരും അടങ്ങുന്ന 20 ജീവനക്കാരാണ് ഈ കപ്പലിലുണ്ടായിരുന്നത്. ഇവർക്കൊപ്പം ആറ് സുരക്ഷാ ജീവനക്കാരും കപ്പലിലുണ്ടായിരുന്നു. യെമൻ നഗരമായ ഏദനിൽ നിന്ന് 50 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറാണ് ആക്രമണം നടന്നതെന്ന് കപ്പലിൻ്റെ അധികൃതർ അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പും ചരക്ക് കപ്പലിന് നേരെ ഹൂതി ആക്രമണം നടന്നിരുന്നു. ആക്രമണത്തിൽ കപ്പൽ ചെങ്കടലിൽ മുങ്ങിയെന്നും യെമൻ സർക്കാർ അറിയിച്ചിരുന്നു. ടൺ കണക്കിന് രാസവളം കൊണ്ടുപോവുകയായിരുന്ന കപ്പലായിരുന്നു മുങ്ങിയത്. നവംബറിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം തുടങ്ങിയ ശേഷം മുങ്ങുന്ന ആദ്യ കപ്പലാണിത്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ഹൂതി വിമതർ വാണിജ്യ കപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയത്.
Also Read: വ്യാഴ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് മിന്നി തിളങ്ങും, നിങ്ങളും ഉണ്ടോ?
ഹൂതികള്‍ കഴിഞ്ഞ നവംബറിലാണ് ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെ ആക്രമണം തുടങ്ങിയത്. ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെയാണ് ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ അവകാശം. തിരിച്ചടിയെന്നോണം ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്കയും ബ്രിട്ടനും ആക്രമണങ്ങള്‍ നടത്തുന്നുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.