കൊറോണ കാലത്ത് എങ്ങനെ കെട്ടിപിടിക്കാം? വഴിയുണ്ട്....
കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെ പോരാടാനാരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുകയാണ്.
കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെ പോരാടാനാരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുകയാണ്.
വാക്സിന്‍ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ആകെയുള്ള പരിഹാരം സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ്. മാസങ്ങളായി തുടരുന്ന ലോക്ക്ഡൌണിനെ തുടര്‍ന്ന് നമ്മള്‍ക്ക് ഏറെ മിസ് ചെയ്യുന്ന ഒന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പടെയുള്ള പ്രിയപ്പെട്ടവര്‍.
അവരെ കണ്ടാലുടന്‍ ഓടി പോയി കെട്ടിപിടിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. അത് സുരക്ഷിതമാണോ? തൊട്ടാല്‍ വൈറസ് പടരുമോ? തൊടാതെ എങ്ങനെ കെട്ടിപിടിക്കാനാകും.? -എന്നിങ്ങനെ ഒരുപാടു ചോദ്യങ്ങളാകും അപ്പോള്‍ മനസ്സില്‍ വരിക.
ലോക്ക്ഡൌണ്‍ 'സെക്സ് ബാന്‍' പിന്‍വലിച്ചു; കമിതാക്കള്‍ക്കിനി ഒന്നിക്കാം...
എന്നാല്‍, അതിനു കണ്ടെത്തിയ ഒരു പരിഹാരമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കാനഡയിലെ ഒരു കുടുംബമാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. നാല് കൈകളുള്ള ഒരു പ്ലാസ്റ്റിക് ബാഗാണത്. കൈകള്‍ ബാഗിന്‍റെ ഉള്ളിലൂടെയിട്ടു എതിര്‍ വശത്ത് നില്‍ക്കുന്നയാളെ കെട്ടിപിടിക്കാം.
ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രിയപ്പെട്ടവരില്‍ നിന്നും ഒരു ആലിംഗനം ലഭിക്കുന്നത് വളരെ നല്ലതാണ്. ഹോം ക്വാറന്‍റീനില്‍ കഴിയുന്ന അമ്മയ്ക്ക് മാതൃദിനം ആശംസിക്കാന്‍ യാതൊരു വഴിയുമില്ലാതെ വന്നതോടെയാണ് ഇങ്ങനെയൊരു ഐഡിയയുമായി കാനഡ കുടുംബം എത്തിയത്.
ഗര്‍ഭിണിയായ ആന ചരിഞ്ഞു: ചുറ്റും കൂടി ആന കൂട്ടം, മറവ് ചെയ്യാനാകാതെ വനം വകുപ്പ്
നേരിട്ട് ശരീരത്തില്‍ സ്പര്‍ശിക്കാതെ ആലിംഗനം നല്‍കാന്‍ കഴിയുന്നതാണ് ഈ പ്ലാസ്റ്റിക് ബാഗ്. ലോകത്താകമാനം നിരവധി പേരാണ് ഈ ഐഡിയ കടമെടുത്ത് പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യുന്നത്. അടുത്തിടെ, തന്‍റെ ചെറുമക്കളെ കെട്ടിപിടിക്കാന്‍ യൂണികോണിന്‍റെ വേഷം കെട്ടിയ മുത്തശ്ശിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.