റായ്പൂര്‍: ഛത്തീസ്ഗഡില്‍ ചരിഞ്ഞ ആനകളെ മറവ് ചെയ്യാനാകാതെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
ഗര്‍ഭിണിയായിരുന്ന ആനയടക്കം ചരിഞ്ഞ രണ്ടു ആനകളുടെയും ചുറ്റും ഒരുപറ്റ൦ ആനകള്‍ കൂടി നില്‍ക്കുന്നതിനാലാണിത്. ANIയുടെ റിപ്പോര്‍ട്ട് പ്രകാരം ഛത്തീസ്ഗഡിലെ സൂരജ്പൂര്‍ ജില്ലയിലെ കാട്ടില്‍ ബുധനാഴ്ചയാണ് സംഭവം.
'മാസ്ക് ധരിക്കാത്തവരെ പിടിക്കുന്ന കൊറോണ', കോഹ്‌ലിക്ക് പുത്തൻ പേര് നൽകി യൂട്യൂബർ!!!
ആനകള്‍ കൂട്ട൦ കൂടി നില്‍ക്കുന്നതിനാല്‍ ആനകളെ ഏറ്റെടുക്കാനോ മറവ് ചെയ്യാനോ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. സൂരജ്പൂര്‍ ജില്ലയില്‍ ഗര്‍ഭിണിയായ ആനയടക്കം രണ്ട് ആനകളാണ് അടുത്ത ദിവസങ്ങളിലായി ചരിഞ്ഞത്. കരള്‍ രോഗത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായ ആന ചരിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
പ്രതാപ്പൂര്‍ വന മേഖലയിലെ ഗണേഷ്പൂര്‍ ഭാഗത്തെ രണ്ടിടങ്ങളിലായാണ് ആനകള്‍ ചരിഞ്ഞതെന്നു അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേട്ടര്‍ ഓഫ് ഫോറസ്റ്റ് അരുണ്‍ കുമാര്‍ പറഞ്ഞു.
വിചിത്രം!! ചൂതാട്ടക്കുറ്റം ചുമത്തി കഴുതയെ അറസ്റ്റ് ചെയ്തു
അതേസമയം, വയനാട് വന്യജീവി സങ്കേതത്തില്‍ ഇന്ന് ഒരു കടുവ ചത്തു. മരണ കാരണം കണ്ടെത്തുന്നതിനായി കടുവയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.