Greece Wildfire: ഗ്രീസിൽ കാട്ടുതീ പടരുന്നു; കത്തിനശിച്ചത് നൂറുകണക്കിന് വീടുകള്‍
Greece Fire: ഗ്രീസില്‍ കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു. ഉയര്‍ന്ന താപനിലയും കാറ്റും തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ കാരണമായി.
ആതൻസ്: ഗ്രീസിൽ കാട്ടുതീ (Greece Wildfire) പടരുന്നത് അഞ്ചാം ദിവസവും തുടരുന്നു. നൂറുകണക്കിന് വീടുകളാണ് കത്തിനശിച്ചത്. ആയിരക്കണക്കിന് ജനങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. രാജ്യ തലസ്ഥാനമായ ആതൻസിന് (Athens) വടക്കുള്ള പട്ടണങ്ങളിൽ നിന്ന് നിരവധി വിനോദസഞ്ചാരികളെയും (Tourist) താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട് (Evacuation). ശക്തമായ കാറ്റും ഉയർന്ന താപനിലയും (Temperature) മൂലം തീ അണയ്ക്കാൻ സാധിച്ചിട്ടില്ല.
ചൊവാഴ്ചയാണ് ഗ്രീസിൽ കാട്ടുതീ പടർന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ അഗ്നിരക്ഷാ സേന (Firefighters) തുടരുകയാണ്. ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങൾ 20 ഓളം Water Bombing വിമാനങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. UK, France, USA ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അധിക അഗ്‌നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും ഗ്രീസിലേക്ക് അയച്ചിട്ടുണ്ട്.
Also Read: Greece wildfire: ഗ്രീസിൽ കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് ജനങ്ങളെ ഒഴിപ്പിച്ചു
ആതൻസ് നഗരത്തിന് സമീപം വലിയ തോതിൽ പുകയും ചാരവും എത്തിയത് മൂലം ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിയാനും ആവശ്യപ്പെട്ടിരുന്നു. വിവിധ ഇടങ്ങളിൽ തീപ്പിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആറ് മേഖലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിരുന്നു. ഇതിനിടയിൽ പെയ്ത കനത്ത മഴ കാട്ടുതീ തുർക്കിയിലേക്ക് വ്യാപിക്കുന്നത് തടഞ്ഞിട്ടുണ്ട്.
Also Read:Wildfire in Turkey; മൂന്ന് മരണം, 1,500 ഏക്കർ കൃഷി ഭൂമി കത്തി നശിച്ചു
യൂറോപ്യൻ ഫോറസ്റ്റ് ഫയർ ഇൻഫർമേഷൻ സിസ്റ്റം അനുസരിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 56,655 ഹെക്ടർ പ്രദേശമാണ് ഗ്രീസിൽ കത്തിനശിച്ചത്. 2008 നും 2020 നും ഇടയിൽ ഇതേ കാലയളവിൽ കത്തി നശിച്ചത് ശരാശരി 1,700 ഹെക്ടർ വനഭൂമിയാണെന്നാണ് കണക്കുകൾ.
Also Read: Kerala Rain Alert: കേരളത്തിൽ ഇന്നും കനത്ത മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്
രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാട്ടുതീയാണ് പടർന്നുകൊണ്ടിരിക്കുന്നത്. ഗ്രീസിൽ കാട്ടുതീയിൽ മരണപ്പെട്ടവർക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഒമാനുമായി വളരെയധികം സൗഹൃദ ബന്ധം പുലർത്തുന്ന ഗ്രീസില്‍ പടരുന്ന കാട്ടുതീയിൽ ജീവൻ നഷ്ട്ടപെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനവും സഹതാപവും അറിയിക്കുന്നതിനോടൊപ്പം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് വേഗം സുഖം പ്രാപിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...