Hurricane Ida: പ്രളയത്തിൽ മുങ്ങി ന്യൂയോർക്ക് അടക്കമുള്ള സംസ്ഥാനങ്ങൾ, മരണം 44 ആയി
ഐഡ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ 23 പേരാണ് ന്യൂജേഴ്സിയിൽ മാത്രം മരിച്ചത്. ന്യൂയോർക്കിൽ 13 പേരും മരണപ്പെട്ടു.
New York, United States: അമേരിക്കയിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിൽ (Hurricane Ida) 44 കടന്ന് മരണസംഖ്യ. ന്യൂയോർക്ക് (New York), ന്യൂജേഴ്സി എന്നിവിടങ്ങളിലാണ് മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെ (America) വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ തോതിൽ നാശം വിതച്ച ചുഴലിക്കാറ്റിനെ തുടർന്ന് പലയിടങ്ങളിലും ഇപ്പോഴും വെള്ളപ്പൊക്കം (Flood) രൂക്ഷമായി തുടരുകയാണ്.
ദുരന്തത്തിൽപെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കാലാവസ്ഥ മാറ്റം നേരിടാൻ വലിയ പദ്ധതികൾ വേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ടെർമിനലിൽ വെള്ളം കയറിയതിനെ തുടർന്ന് ലഗ്വാഡിയ, ജെഎഫ്‌കെ വിമാനത്താവളങ്ങളിലും ന്യൂവക്കിലും നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയത്.
Also Read: Hurricane Ida: ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയം; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്കിന്റെ പല ഭാഗവും വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ന്യൂജഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സബ്‌വേ സ്റ്റേഷനുകളിലും ട്രാക്കുകളിലും വെള്ളം കയറിയതിനാൽ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി അറിയിച്ചു. പലയിടത്തും റോഡ് ഗതാഗതവും വൈദ്യുതി വിതരണവും താറുമാറായി. നിരവധി കെട്ടിടം തകര്‍ന്നു.
Also Read: Hurricane Ida: വീശിയടിച്ച് ഐഡ ചുഴലിക്കാറ്റ്, ലൂയിസിയാനയിൽ നിന്ന് പലായനം ചെയ്ത് ആയിരങ്ങൾ
ഞായറാഴ്ച, കാറ്റഗറി 4 ചുഴലിക്കാറ്റായി തെക്കന്‍തീരത്ത് നാശം വിതച്ച ഐഡ, വടക്കോട്ട് നീങ്ങിയതോടെ കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും കാരണമായി. നാലാം കാറ്റഗറിയിൽപെട്ട ഐഡ ചുഴലിക്കാറ്റ് മിസ്സിസ്സിപ്പിയിലും ലൂസിയാനയിലും ആഞ്ഞടിക്കുകയായിരുന്നു. 209 കിലോമീറ്റര്‍ വേഗതയിലാണ് ഐഡ വീശിയടിച്ചത്. ഇതിന് മുന്നോടിയായ ജാഗ്രത നിർദ്ദേശം നൽകിയതിനെ തുടർന്ന് നഗരത്തിൽ നിന്നും ആളുകൾ കൂട്ടമായി പലായനം ചെയ്തിരുന്നു.
16 വർഷങ്ങൾക്ക് മുമ്പ് ആഞ്ഞടിച്ച കത്രിന ചുഴലിക്കാറ്റിന് സമാനമായ ചുഴലിക്കാറ്റായിരുന്നു ഐഡ. 2005-ല്‍ വീശിയടിച്ച കത്രീന ചുഴലിക്കാറ്റില്‍ (Hurricane Katrina) ഓര്‍ലീന്‍സ് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. 1800-ലേറെ പേര്‍ മരിക്കുകയും ചെയ്തിരുന്നു. കത്രിന ചുഴലിക്കാറ്റ് മൂലം മാത്രം ലോകത്ത് 164 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...