Hurricane Laura: ലൂസിയാനയില്‍ വീശിയടിച്ച് `ലോറ`, 4 മരണം
കാട്ടുതീ, കൊറോണ വൈറസ് പകർച്ചവ്യാധി എന്നിവയ്ക്ക് പിന്നാലെ മറ്റൊരു വിപത്തുകൂടി...
ടെക്സസ്: കാട്ടുതീ, കൊറോണ വൈറസ് പകർച്ചവ്യാധി എന്നിവയ്ക്ക് പിന്നാലെ മറ്റൊരു വിപത്തുകൂടി...
ശക്തമായ കൊടുങ്കാറ്റായ ലോറ അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ആഞ്ഞടിക്കുകയാണ്. മുന്നറിയിപ്പുകള്‍ നല്കിയിരുന്നതിനാല് ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചുവെങ്കിലും ജനങ്ങള്‍ സുരക്ഷിതരാണ്.
അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്താണ് ലോറ ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ച് വീശിയടിച്ചത്. വിവിധ സ്ഥലങ്ങളിലായി 4 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത വേലിയേറ്റവും മണ്ണിടിച്ചിലും സംസ്ഥാനത്ത് ഉണ്ടായി.
മണിക്കൂറില്‍ 150 മൈല്‍ വേഗതയിലാണ് കാറ്റ് വീശിയത്. അരലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി. ഒരു വ്യവസായ പ്ലാന്റില്‍ തീപിടിത്തവും ഉണ്ടായി.
"അതീവ അപകടകരമെന്ന്' കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കിയ ചുഴലിക്കാറ്റാണ് ലോറ.