പാക്കിസ്ഥാന്‍: പാ​ക്​​സേ​ന​യു​ടെ പി​ടി​യി​ലാ​യ ഇന്ത്യന്‍ വ്യോമസേനയിലെ വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംയുക്ത പാര്‍ലമെന്‍ററി സമ്മേളനത്തിലാണ് ഇമ്രാന്‍ ഖാന്‍ തീരുമാനം അറിയിച്ചത്. സമാധാന സന്ദേശമെന്ന നിലയിലാണ് അഭിനന്ദനെ വിട്ടയയ്ക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.


അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്.


വി൦ഗ് കമാന്‍ഡര്‍  അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അഭിനന്ദന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.