കാബൂൾ: 24 മണിക്കൂറിലധികം നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യൻ എംബസിയിലെ(Indian Embassy) നയതന്ത്ര ഉദ്യോഗസ്ഥരെയും(Diplomats) ജീവനക്കാരെയും കാബൂളിൽ നിന്ന് ഒഴിപ്പിച്ച് ഇന്ത്യ. വ്യോമസേനയുടെ(AirForce) ഫോഴ്സ് സി-17 ഹെവി ലിഫ്റ്റ് എയ‌ർക്രാഫ്റ്റ് (Force C-17 heavy-lift aircraft) ഉപയോ​ഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. എ‌ടി‌സി (ATC) കൈകാര്യം ചെയ്യുന്ന യുഎസ് സേനയുടെ സഹായത്തോടെ കാബൂൾ സമയം രാവിലെ എട്ടുമണിയോടെ ഹമീദ് കർസായി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ എയ‌‌ർഫോഴ്സ് വിമാനം ഇന്ത്യയിലേക്ക് പറന്നു.    


COMMERCIAL BREAK
SCROLL TO CONTINUE READING

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ രുദ്രേന്ദ്ര ടണ്ടനും(Rudendra Tandon) വിമാനത്തിലുണ്ട്. ഏകദേശം 800 യാത്രക്കാരെ ഉൾക്കൊളിക്കാൻ ശേഷിയുള്ള ഐ‌എ‌എഫ് വിമാനം ഉച്ചയ്ക്ക് ഒരു മണിയോടെ ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ഒഴിപ്പിക്കലിന്(evacuation) വേണ്ടി കാബൂളിലേക്ക് സിവിലിയൻ വിമാനങ്ങൾ അനുവദിക്കാൻ യുഎസ് സേനയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച എയർ ഇന്ത്യ(AIr India) വിമാനത്തിലാണ് ആദ്യ ബാച്ച് ഇന്ത്യക്കാർ കാബൂളിൽ നിന്ന് എത്തിയത്.


Also Read:  Afghan Pictures: സർവ്വതും വിട്ടെറിഞ്ഞ് ജനം തെരുവുകളിലൂടെ,അഫ്ഗാനിലെ കൂട്ടപാലായനം-ചിത്രങ്ങൾ 


സംഘർഷാവസ്ഥയെ തുടർന്ന്​ അടച്ചിട്ട കാബൂൾ രാജ്യാന്തര വിമാനത്താവളത്തിൻറെ(Kabul International Airport) പ്രവർത്തനം പുനഃരാരംഭിച്ചതോടെയാണ് ഇന്ത്യക്ക് Evacuation നടപടികൾ വീണ്ടും ആരംഭിക്കാൻ കഴിഞ്ഞത്‌. വെടിവയ്പ്പും വിമാനത്താവളത്തിൽ ജനങ്ങൾ തടിച്ചുകൂടിയുമുണ്ടാക്കിയ സുരക്ഷാ പ്രശ്‌നത്തെ തുടർന്നാണ് ഇന്നലെ കാബൂൾ വിമാനത്താവളം അടച്ചത്. എന്നാൽ വിദേശപൗരന്മാരെ (Foreigners) മുഴുവൻ ഒഴിപ്പിക്കേണ്ടത് അനിവാര്യമായതിനാലാണ് കാബൂൾ വിമാനത്താവളം വീണ്ടും തുറക്കാൻ തീരുമാനിച്ചത്. 


Also Read: Taliban: താലിബാനെ അംഗീകരിച്ച് ചൈന,ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പാകിസ്ഥാൻ


‌ജനങ്ങൾ ഇരച്ചുകയറി വലിയ സുരക്ഷാ പ്രശ്‌നമാണ് ഇന്നലെയുണ്ടായത്. പറന്നുപൊങ്ങിയ വിമാനത്തിന്റെ ചിറകിൽ (Wings) വരെ പിടിച്ചുതൂങ്ങി നിരവധി പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. 3500ഓളം യു.എസ്​ സൈനികർ നിലവിൽ അഫ്​ഗാനിസ്​താനിലുണ്ട്​. അവരുടെ സഹായത്തോടെ അഫ്​ഗാനിസ്​താനിലെ രക്ഷാപ്രവർത്തനങ്ങൾ മുന്നോട്ട്​ കൊണ്ടു പോവുകയാണ്​ അമേരിക്കയുടെ (America) ലക്ഷ്യം. 


അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാനെ (Taliban) സ്വാഗതം ചെയ്ത് ചൈന (China) ആദ്യമേ തന്നെ രംഗത്തു വന്നിരുന്നു. അഫ്ഗാനിൽ താലിബാന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കുന്നതിനെ പിന്തുണച്ച് നേരത്തെ തന്നെ രംഗത്തെത്തിയ ചൈന, പല തവണ താലിബാനുമായി ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്നും താലിബാനുമായി സഹകരിക്കുമെന്നും ചൈന വ്യക്തമാക്കിയിരുന്നു. 


Also Read: Afghanistan Crisis: വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി ജനക്കൂട്ടം, കാബൂൾ വിമാനത്താവളം അടച്ചു


സ്വന്തം ഭാഗധേയം തീരുമാനിക്കാനുള്ള അഫ്ഗാനിലെ ജനങ്ങളുടെ അവകാശത്തെ ചൈന വിലമതിക്കുന്നെന്നും അഫ്ഗാനിസ്ഥാനമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരത്തെ ചൈന സ്വാഗതം ചെയ്യുന്നെന്നും ചൈന അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കാബൂളിലെ ചൈനീസ് എംബസിയുടെ (Chinse Embassy) പ്രവർത്തനം തുടരുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുമായി നല്ല ബന്ധം പുലർത്തുന്നതിനുള്ള താൽപര്യം താലിബാനും പ്രകടിപ്പിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.