കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രതിസന്ധി (Afghanistan Crisis) രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാബൂൾ വിമാനത്താവളത്തിലെ (Kabul Airport) എല്ലാ സർവ്വീസുകളും നിർത്തിവച്ചു. അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം തന്നെ അഫ്ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ പൗരന്മാർ ഇതോടെ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്. അഫ്‌ഗാൻ (Afghanistan) തലസ്ഥാന നഗരം താലിബാൻ (Taliban) പിടിച്ചതോടെ പലായനത്തിനായി വിമാനത്താവളത്തിലേക്ക് ആയിരക്കണക്കിന് ജനങ്ങളാണ് ഇരച്ചുകയറിയത്. റൺവേയിൽ അടക്കം ജനം തമ്പടിച്ചതോടെയാണ് കാബൂൾ വിമാനത്താവളം പൂർണ്ണമായി അടച്ചത്.
കാബൂൾ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ യുഎസ് സൈന്യത്തിന് ആകാശത്തേക്ക് വെടിവെയ്ക്കേണ്ടി വന്നതായി ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു. വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് സൂചന. നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. രാജ്യത്തിന് നിന്നും രക്ഷപ്പെടാന്‍ വിമാനങ്ങളിലേക്ക് ഇരച്ചുകയറുന്ന ജനങ്ങളുടെ നിരാശാജനകമായ നിരവധി ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്.
Latest pictures from Kabul Airport. People are on their own now while the world watches in silence. Only sane advise to Afghan people…RUN pic.twitter.com/RQGw28jFYx
— Sudhir Chaudhary (@sudhirchaudhary) August 16, 2021
ആളുകളെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിന് ജർമ്മനി അഫ്ഗാനിസ്ഥാനിൽ സൈനികരെ വിന്യസിക്കും.
Also Read: Afghanistan-Taliban : അഫ്ഘാനിസ്ഥാൻ താലിബാന്റെ കീഴിലെത്തുമ്പോൾ ഇന്ത്യയെ എങ്ങനെ ബാധിക്കും?
അഫ്‌ഗാൻ വഴിയുള്ള വ്യോമപാത അടച്ച സാഹചര്യത്തിൽ കാബൂളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ (Air India) റദ്ദാക്കിയിരുന്നു. എയർ ഇന്ത്യയുടെ എഐ126 ചിക്കാഗോ- ഡൽഹി വിമാനം പ്രത്യേക സാഹചര്യം പരിഗണിച്ച് ഗൾഫ് വ്യോമപാതയിലേക്ക് (Airspace) വഴിതിരിച്ചുവിട്ടു. അഫ്‌ഗാൻ പ്രസിഡന്‍റിന്‍റെ കാബൂളിലെ കൊട്ടാരത്തിന്‍റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനെ തുടർന്ന് അഫ്‌ഗാൻ വ്യോമാതിർത്തി ഒഴിവാക്കാൻ നിരവധി എയർലൈനുകൾ തങ്ങളുടെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്.
Also Read: Afghan-Taliban: ആരാണ് ലോകം ചർച്ച ചെയ്യുന്ന താലിബാൻ? എന്താണവർ അഫ്ഗാനിൽ ചെയ്യുന്നത്?
നിലവിലെ ഗുരുതര സാഹചര്യം നേരിടാനുള്ള വഴികളാലോചിക്കുകയാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ നാലു കോൺസുലേറ്റുകൾ അടച്ച് നേരത്തെ ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ എംബസി അടയ്ക്കാൻ ഇതുവരെ തീരുമാനമില്ല.
Also Read: Afghanistan crisis: അഫ്ഗാൻ പ്രതിസന്ധിക്ക് കാരണം ബൈഡൻ, രാജി ആവശ്യപ്പെട്ട് ട്രംപ്
ഡൽഹിയിലെ അഫ്ഗാൻ എംബസി ഇപ്പോഴും പ്രവർത്തനം തുടരുകയാണ്. എന്നാൽ എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ചിലർ ഹാക്ക് ചെയ്തു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
2021മേയ് മാസത്തോടെയാണ് യുഎസ് സൈന്യത്തെ അഫ്ഗാനിൽ നിന്ന് പിൻവലിച്ചത്. ഇതിന് പിന്നാലെയാണ് അഫ്ഗാനിൽ വീണ്ടും താലിബാൻ അധിനിവേശം തുടങ്ങിയത്. അധികാരം പൂർണമായും പിടിച്ചെടുത്ത താലിബാൻ രാജ്യത്തിന്റെ പേരിലും മാറ്റം വരുത്തി. രാജ്യത്തിന്റെ പേരുമാറ്റി 'ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്നാക്കിയതായി താലിബാൻ സ്ഥിരീകരിച്ചു. അഫ്ഗാനിൽ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാൻ രാജ്യത്ത് ഇനി ഇസ്‌ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...