ജനീവ: മാരകമായ കൊറോണ വൈറസിനെ നേരിടാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും, വൈറസിനെതിരായ പോരാട്ടത്തിൽ വിജയിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ലോകാരോഗ്യ സംഘടന (WHO).


COMMERCIAL BREAK
SCROLL TO CONTINUE READING

വസൂരി, പോളിയോ തുടങ്ങിയ രണ്ട് പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതിൽ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇന്ത്യ വിജയം നേടിയിട്ടുണ്ട്. ഈ അനുഭവം  കൊറോണ വൈറസിനെ അതിജീവിക്കാന്‍ ഇന്ത്യയ്ക്ക് സഹായകമാവും.  കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തെ നേരിടാനും മാരകമായ വൈറസിനെതിരായ പോരാട്ടത്തിൽ വിജയിക്കാന്‍ ഇന്ത്യക്ക്  ശേഷിയുണ്ടെന്നും  ലോകാരോഗ്യ സംഘടന  എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ റയാൻ പറഞ്ഞു.


കൂടാതെ, കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന നടപടികളെ  ലോകാരോഗ്യ സംഘടന പ്രശംസിച്ചു.  കൊറോണ വൈറസിനെ തടയാന്‍ സമഗ്രവും ശക്തവുമായ നടപടികളാണ് ഇന്ത്യ 
കൈക്കൊണ്ടിരിക്കുന്നത്.  ഇന്ത്യ നടത്തിയിരിക്കുന്ന പ്രധാന  പ്രഖ്യാപനങ്ങളായ  ക്വാറൻറ്റീൻ , സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍  വളരെ പോസിറ്റിവ് ഫലം നല്‍കുമെന്നും മൈക്കൽ ജെ റയാൻ പറഞ്ഞു.


കൂടാതെ, ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങള്‍ lock down ചെയ്യുക, പൊതു ഗതാഗതം നിര്‍ത്തലാക്കുക  തുടങ്ങിയ നടപടികള്‍ വൈറസിനെ  തുരത്താനുള്ള രാജ്യത്തിന്‍റെ ദൃഢ  നിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നതായും  അദ്ദേഹം പറഞ്ഞു.


അതേസമയം, കൊറോണ വൈറസിനെ അതിജീവിക്കാന്‍ കേന്ദ്ര സംസ്ഥാന  സര്‍ക്കാരുകള്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍  കൈക്കൊണ്ടിരിക്കുകയാണ്.


രാജ്യത്ത് തീവണ്ടി, ബസ്, മെട്രോ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി. കൂടാതെ, എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കും. അതേസമയം,  സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളടക്കം 30 തിടത്ത് lock down പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. മഹാരാഷ്ട്രയിലും പഞ്ചാബിലും  പുതുച്ചേരിയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു.