ന്യുഡൽഹി: ഇന്ത്യ-റഷ്യ-ചൈന ത്രിരാഷ്ട്ര ഉച്ചക്കോടിക്ക് മാറ്റമില്ലയെന്നും അത് മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  വിദേശകാര്യ വക്താവ്  അനുരാഗ് ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ലഡാക്ക് സംഘർഷത്തിന് ശേഷം നമ്മുടെ എത്ര ജാവാന്മാരെ കാണാനില്ല? മറുപടിയുമായി MEA 


ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 23ന് നടക്കേണ്ട ത്രിരാഷ്ട്ര ഉച്ചക്കോടി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. റഷ്യയിലെ സോച്ചിയിൽ വച്ചാണ് മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഉച്ചക്കോടി നടക്കുന്നത്.  


Also read: സുശാന്തിന്റെ ഒരു മാസത്തെ ചിലവ് 10 ലക്ഷം രൂപയായിരുന്നു...! 


അഭിപ്രായ ഭിന്നതകള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാനും അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിക്കാനുമാണ് ഇന്ത്യ താത്പര്യപ്പെടുന്നത്. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് പോലെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെയുണ്ടാകുന്ന ഏത് നീക്കത്തിനും കര്‍ശനമായ മറുപടി നല്‍കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.


ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന  സംഘര്‍ഷത്തില്‍ ഇരുപത് സൈനികർക്കാണ് വീരമൃത്യു വരിക്കേണ്ടി വന്നത്.  പരിക്കേറ്റ ആരുടേയും നില നിലവില്‍ ഗുരുതരമല്ലെന്നും കരസേന അറിയിച്ചു. മാത്രമല്ല ഇന്ത്യന്‍ ജവാന്‍മാരെ ആരേയും കാണാതായിട്ടില്ലെന്നും ആരും ചൈനീസ് കസ്റ്റഡിയില്‍ ഇല്ലെന്നും കരസേന വ്യക്തമാക്കിയിട്ടുണ്ട്.