സുശാന്തിന്റെ ഒരു മാസത്തെ ചിലവ് 10 ലക്ഷം രൂപയായിരുന്നു...!

സുശാന്തിന്റെ അടുത്ത സുഹൃത്താണ് അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി കുറിച്ച് വെളിപ്പെടുത്തിയത്.  

Last Updated : Jun 19, 2020, 07:24 AM IST
സുശാന്തിന്റെ ഒരു മാസത്തെ ചിലവ് 10 ലക്ഷം രൂപയായിരുന്നു...!

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ നിര്യാണത്തിലുണ്ടായ ദു:ഖത്തിൽ നിന്നും പലരും ഇത് കാരകയറിയിട്ടില്ല.  ചിലർക്ക് ഇപ്പോഴും വിശ്വാസിക്കാൻ പോലും കഴിയുന്നുമില്ല അദ്ദേഹത്തിന്റെ മരണം.  നടന്റെ മരണത്തെ ചിലർ വിഷാദരോഗവുമായി ബന്ധിപ്പിക്കുകയാണെങ്കിൽ മറ്റുചിലർ ബോളിവുഡിലെ സ്വജനപക്ഷപാതമാണ് കാരണമെന്നും ആരോപിക്കുന്നുണ്ട്.  

ഇതിനിടയിൽ സുശാന്തിന്റെ സാമ്പത്തിക സ്ഥിതിയെപറ്റി അദ്ദേഹവുമായി അടുപ്പമുള്ളയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. സുശാന്തിന്റെ മുൻ മാനേജരായ ശ്രുതിയാണ് ഇങ്ങനൊരു വെളിപ്പെടുത്തൽ നടത്തിയിറക്കുന്നത്.  സുശാന്തിന്റെ സാമ്പത്തിക സ്ഥിതി നല്ലതായിരുന്നുവെന്നും പ്രതിമാസ ചെലവ് കുറഞ്ഞത് 10 ലക്ഷം രൂപയാണെന്നും അവർ പോലീസിനോട് പറഞ്ഞു.

Also read: സുശാന്തിന്റെ കോൾ എടുക്കുന്നത് വെറും രണ്ട് സുഹൃത്തുക്കൾ മാത്രം...! 

ബാന്ദ്രയിലെ സുശാന്തിന്റെ വീടിന്റെ വാടക ഏകദേശം 4.5 ലക്ഷം രൂപയാണെന്നും മാത്രമല്ല ലോണാവാലയിലെ പവൻ ഡാമിന് സമീപം ഒരു Farm House ഉം അദ്ദേഹം വാടകയ്ക്ക് എടുത്തിരുന്നു. അതിന്റെ വാടകയും ലക്ഷത്തിലായിരുന്നുവെന്നും നിരവധി വിദേശ വാഹനങ്ങളും ഇയാളുടെ പക്കലുണ്ടായിരുന്നുവെന്നും മുൻ മാനേജർ ശ്രുതി പറഞ്ഞു. 2019 ജൂലൈ മുതൽ 2020 ഫെബ്രുവരി വരെ സുശാന്തിനൊപ്പം പ്രവർത്തിച്ചതായും ശ്രുതി പോലീസിനോട് പറഞ്ഞു. അക്കാലത്ത്  4 പ്രോജക്ടുകളിൽ സുശാന്ത് പ്രവർത്തിക്കുകയായിരുന്നുവെന്നും ഇതുകൂടാതെ അദ്ദേഹം സാമൂഹിക കാരണങ്ങൾ, astronomy, അഭിനയം എന്നിവ പഠിപ്പിക്കുന്നതിനുള്ള പ്രോജക്ടുകളിലും പ്രവർത്തിച്ചിരുന്നുവെന്നും അവർ പറഞ്ഞു.   

Also read: ലഡാക്ക് സംഘർഷത്തിന് ശേഷം നമ്മുടെ എത്ര ജാവാന്മാരെ കാണാനില്ല? മറുപടിയുമായി MEA 

Vivid Rage Realistic എന്ന പേരിൽ ഒരു കമ്പനി സുശാന്ത് ആരംഭിച്ചതായും അവർ പറഞ്ഞു.  ഇത് അദ്ദേഹത്തിന്റെ virtual reality project ആയിരുന്നു. ഇതിനുപുറമെ  National India for World-NIFW ന് വേണ്ടിയുള്ള ഒരു പ്രോജക്റ്റിലും അദ്ദേഹം പ്രവർത്തിച്ചിരുന്നുവെന്നും അവർ പറഞ്ഞു.  ഇതിലൂടെ അദ്ദേഹം നാസയും ഇസ്‌റോയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. astronomy ൽ  അദ്ദേഹത്തിന് വലിയ താല്പര്യമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. 'ചിചോർ' എന്ന ചിത്രത്തിൽ ശ്രുതി സുശാന്ത് സിംഗ് രജ്പുത്തിനെ ഡബ്ബിംഗിൽ സഹായിച്ചിരുന്നു. 

ശ്രുതിയെ കൂടാതെ മുംബൈ പോലീസ് സുശാന്ത് സിംഗ് രജ്പുതിന്റെ അടുത്ത സുഹൃത്ത് റിയ ചക്രവർത്തിയേയും പിആർ മാനേജർ രാധിക നിഹലാനി എന്നിവരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Trending News