സൈനികത്താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യയും റഷ്യയും
അറ്റക്കുറ്റപ്പണികള്‍, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയവയ്ക്കും മറ്റ് സേനവനങ്ങള്‍ക്കുമായി പരസ്പരം സേനാ താവളങ്ങള്‍ ഉപയോഗിക്കാന്‍ ഇതുവഴി ഇരുരാജ്യങ്ങള്‍ക്കും സാധിക്കും
സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ഉടമ്പടിയിൽ ഇന്ത്യയും റഷ്യയും ഉടന്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ഇരുരാജ്യങ്ങളുടെയും വ്യോമ- നാവിക സേനകള്‍ക്ക് പരസ്പരം സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.
അറ്റക്കുറ്റപ്പണികള്‍, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയവയ്ക്കും മറ്റ് സേനവനങ്ങള്‍ക്കുമായി പരസ്പരം സേനാ താവളങ്ങള്‍ ഉപയോഗിക്കാന്‍ ഇതുവഴി ഇരുരാജ്യങ്ങള്‍ക്കും സാധിക്കും. ഇതോടൊപ്പം ഇന്ത്യ- റഷ്യ സംയുക്ത സൈനിക പരിശീലനവും ശക്തിപ്പെടുത്തും.
നിലവില്‍ അമേരിക്ക, ഫ്രാന്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ സമാനമായ ലോജിസ്റ്റിക് കരാര്‍ ഒപ്പിട്ടിരുന്നു. റഷ്യയ്ക്ക് പുറമേ ജപ്പാനുമായും സമാനമായ കരാറിലേര്‍പ്പെടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് സൂചനകള്‍. കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരങ്ങള്‍. വാര്‍ഷിക ഉച്ചകോടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുതിന് ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്