Russia - Ukraine War : സംഘർഷ മേഖലയിൽ ഉള്ളവരെ ഒഴിപ്പിക്കും; രക്ഷദൗത്യത്തിന് റെഡ് ക്രോസ്സിന്റെ സഹായം തേടി : വിദേശകാര്യ സെക്രട്ടറി
റഷ്യൻ അതിർത്തി വഴി ആളുകളെ ഒഴിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
New Delhi : യുക്രൈനിൽ സംഘർഷ മേഖലയിലുള്ള ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. രക്ഷദൗത്യത്തിന് റെഡ് ക്രോസ്സിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതിർത്തി കടക്കുന്നതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളാണ് ഒരുമിച്ച് പോളണ്ട് അതിർത്തിയിൽ എത്തുന്നത്. ഇതാണ് പോളണ്ട് അതിർത്തി വഴി പുറത്ത് കടക്കുന്നതിൽ പ്രശ്‌നം നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ അതിർത്തി വഴി ആളുകളെ ഒഴിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതുവരെ 2000 പേർ യുക്രൈൻ അതിർത്തി കടന്നതായി അറിയിച്ചിട്ടുണ്ട്. റഷ്യയേയും യുക്രൈനെയും ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്ന സ്ഥലങ്ങളെ കുറിച്ച് അറിയിച്ചിട്ടുണ്ട്. കീവിൽ മാത്രമേ നിലവിൽ 2000 പേരുണ്ടെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. നിലവിൽ പോളണ്ട് അതിർത്തിയേക്കാൾ ഹംഗറി അതിർത്തിയിൽ എത്തുന്നതാണ് നല്ലത്. ഉഷ്ചൊറോഡ് അതിർത്തിയിൽ എത്താനാണ് നിർദ്ദേശം.
കാർഖിവ്, സുമി, ഒഡേസ മേഖലകളിൽ ഉള്ളവർ അവിടെ തന്നെ തുടരണമെന്നും അറിയിച്ചിട്ടുണ്ട്. റഷ്യൻ അതിർത്തിയിലേക്ക് ഇന്ത്യൻ ഉദ്യോഗസ്ഥറീ അയക്കാൻ തീരുമാനിച്ചു. ഇതുവഴി അതിർത്തി കടത്താൻ അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഈ അതിർത്തി വഴിയും രക്ഷ ദൗത്യം ആരംഭിക്കും. റഷ്യ വഴിയുള്ള ഒഴിപ്പിക്കലിന് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരിക്കെയെത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഓപ്പറേഷൻ ഗംഗ വഴി ഇതുവരെ 710 ഇന്ത്യക്കാരെ തിരികെയെത്തിച്ചുവെന്ന് അറിയിച്ചിരുന്നു. ഇതിൽ 83 പേർ മലയാളികളാണ്. ആകെ മൂന്ന് വിമാനങ്ങളിലായി ആണ് ഇവരെ തിരികെ എത്തിച്ചത്. പോളണ്ട് വഴി ഇന്ത്യക്കാർക്ക് പ്രവേശനമില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പാസ്പോർട്ട് ഇല്ലാതെയും പോളണ്ട് അതിർത്തി കടക്കാൻ ഇന്ത്യക്കാർക്ക് അനുവാദം നൽകുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ യുക്രൈൻ സ്യൈത്തിന്റെ ക്രൂരതയുണ്ടായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിദ്യാർഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും ലാത്തിച്ചാർജ് നടത്തിയും തിരികെ പോകാൻ നിർബന്ധിക്കുകയാണ് യുക്രൈൻ സൈന്യം. മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി വഴിയാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...